അനന്തപൂർ; എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർ തിയേറ്ററിലിരുന്ന് കാണുകയായിരുന്ന യുവാവ് മരിച്ചു. 30 കാരനായ ഒബുലേസുവാണ് സിനിമ കാണുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചത്.
അനന്തപൂരിലെ എസ് വി മാക്സിലാണ് സംഭവം.സിനിമ കാണുന്നതിനിടെ യുവാവിന് അനക്കമില്ലാതെയാവുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിയിൽ വെച്ച് മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂനിയർ എൻടിആർ, രാംചരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി തുടങ്ങിയ താരങ്ങളും രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന ‘ആർആർആറി’ൽ അഭിനയിക്കുന്നു.
1920കൾ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്.. യഥാർഥ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവർ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്
Comments