ലോകം അവസാനിക്കാൻ ഇനി കുറച്ച് വർഷങ്ങൾ കൂടി മാത്രം! ഐസക് ന്യൂട്ടൻ പ്രവചിച്ച വർഷം അടുത്തു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ലോകം അവസാനിക്കാൻ ഇനി കുറച്ച് വർഷങ്ങൾ കൂടി മാത്രം! ഐസക് ന്യൂട്ടൻ പ്രവചിച്ച വർഷം അടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 02:29 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യനുണ്ടായ കാലം മുതൽ ആളുകൾ ഭയക്കുന്ന അല്ലെങ്കിൽ ആശങ്കയോടെ കേട്ടിരിക്കുന്ന ഒരു വിഷയമാണ് ലോകാവസാനം എന്നത്. എപ്പോഴാണ് ലോകം അവസാനിക്കുക? എങ്ങനെയായിരിക്കും ഇത്? അതിന് എത്ര വർഷം കൂടി കാത്തിരിക്കണം എന്നിങ്ങനെ നീങ്ങുന്നു ആശങ്കകളും ചർച്ചകളു. ലോകാവസാനത്തെ കുറിച്ച് പലരും പല പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. മതപണ്ഡിതർമാർ, സാധാരണക്കാർ, ശാസ്ത്രജ്ഞർ തുടങ്ങി നിരവധി ആളുകൾ പല അവകാശവാദങ്ങളുമായി എത്തിയിട്ടുണ്ടെങ്കിലും ലോകം ഇപ്പോഴും അതുപോലെ തന്നെ പോകുന്നു എന്നതാണ് വാസ്തവം.

ലോകത്തെ ഭയപ്പെടുത്തിയ അത്തരം പ്രവചനങ്ങളിൽ ഒന്നായിരുന്നു 2012 ഡിസംബർ 31ന് ലോകം അവസാനിക്കും എന്ന മായൻ കലണ്ടറിലെ പരാമർശം. സംഖ്യാശാസ്ത്രപരമായുള്ള നിരവധി വിശ്വാസങ്ങളുടെ പിന്തുണയും ഈ ഡേറ്റിന് ലഭിച്ചിരുന്നു. 2012 കഴിഞ്ഞതോടെ ഇത് വെറും അന്ധമായ വിശ്വസമാണെന്ന് നമുക്ക് മനസിലായി. എന്നാൽ ലോകം കണ്ട പ്രശസ്ത ശാസ്ത്രജ്ഞരിൽ ഒരാളായ ഐസക് ന്യൂട്ടനും ലോകാവസാനത്തെ കുറിച്ച് പ്രവചനം നടത്തിയിരുന്നു. ഈ പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നതും.

നൂറ്റാണ്ടുകൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 1706ലാണ് ഐസക് ന്യൂട്ടൻ ലോകാവസാനത്തെ കുറിച്ച് പ്രവചനം നടത്തിയത്. 1706ൽ എഴുതിയ ഒരു കത്തിലാണ് അദ്ദേഹം ലോകാവസനാത്തെ കുറിച്ച് പ്രവചിച്ചിരിക്കുന്നത്. ജറുസലേമിലെ ഹീബ്രു സർവ്വകലാശാലയിലാണ് ഈ കത്ത് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. കത്തിലെ വിവരങ്ങൾ അനുസരിച്ച് 2060 ലോകം അവസാനിക്കുമെന്നാണ് അദ്ദേഹം ചില കണക്കുകൾ അടിസ്ഥാനമാക്കി വിവരിക്കുന്നത്. കത്ത് പ്രകാരം ഇനി 38 വർഷങ്ങൾ മാത്രമാണ് ലോകാവസാനത്തിനായി ബാക്കിയുള്ളത്.

ഒരു വർഷത്തെ 12 മാസമാക്കി കണക്കാക്കിയാണ് ന്യൂട്ടൻ പ്രവചനം നടത്തിയത്. എന്നാൽ അദ്ദേഹം ഒരു മാസത്തിൽ 30 ദിവസങ്ങൾ മാത്രമെ കണക്കാക്കിയിട്ടുള്ളൂ. അതിനാൽ പ്രവചനത്തിൽ മാറ്റാമുണ്ടായേക്കാം. 2060 എന്ന കണക്ക് വൈകിയാലും നേരത്തെയാകാൻ സാദ്ധ്യതയില്ലെന്നും കത്തിൽ പറയുന്നുണ്ട്. എന്നാൽ കത്തിന്റെ ആധികാരികത സംബന്ധിച്ച് ഇപ്പോഴും ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

1643 -ൽ ജനിച്ച ന്യൂട്ടന് മതത്തിനെ കുറിച്ചും, ജീവിതത്തിന്റെ നിലനിൽപ്പിനെ കുറിച്ചും അറിയാൻ അതീവ താല്പര്യം ഉണ്ടായിരുന്നു. അതാണ് ഈ പ്രവചനത്തിലേക്കും എത്തിച്ചത്. ഗണിത ശാസ്ത്രം, ഭൗതിക ശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയിലെല്ലാം വലിയ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണെങ്കിലം ഭാവിയിലെ സംഭവങ്ങൾ എല്ലാം ദൈവ തീരുമാനമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതേസമയം പരമ്പരാഗത വിശ്വാസങ്ങളോടും കീഴ്‌വഴക്കങ്ങളോടും അദ്ദേഹം എതിർപ്പും പ്രകടിപ്പിച്ചിരുന്നു.

ലോകാവസാനത്തെ കുറിച്ച് പ്രവചിച്ച ഒരേയൊരു ശാസ്ത്രജ്ഞനല്ല ന്യൂട്ടൺ. ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനും, പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗ് മരണത്തിന് രണ്ടാഴ്ച മുമ്പ് ലോകാവസാനത്തെ കുറിച്ചുള്ള സ്വന്തം സിദ്ധാന്തം പൂർത്തിയാക്കിയിരുന്നു. നക്ഷത്രങ്ങളുടെ ഊർജ്ജം തീർന്നുപോകുന്നതോടെ നമ്മുടെ പ്രപഞ്ചം ഇരുട്ടിലേക്ക് മാഞ്ഞുപോകുമെന്നും ഭൂമി ഭീമാകാരമായ ഒരു അഗ്‌നിഗോളമായി മാറുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Tags: Isaac Newton
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies