ആരാണ് വ്യത്യസ്ഥത ആഗ്രഹിക്കാത്തത്? മുടിയ്ക്ക് പകരം സ്വർണ്ണ ചെയിൻ ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്ത് റാപ്പർ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ആരാണ് വ്യത്യസ്ഥത ആഗ്രഹിക്കാത്തത്? മുടിയ്‌ക്ക് പകരം സ്വർണ്ണ ചെയിൻ ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്ത് റാപ്പർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 05:10 pm IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തതകൾ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ശരീരമാസകലം ടാറ്റൂ അടിക്കുന്നവരേയും സ്വർണ്ണ പല്ല് വെച്ചു പിടിപ്പിക്കുന്നവരേയും എന്തിനേറെ പ്ലാസ്റ്റിക് സർജറിയിലൂടെ രൂപം തന്നെ മാറ്റി മറിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കാൻ വേണ്ടി ചിലർ കാട്ടിക്കൂട്ടുന്ന പ്രഹസനങ്ങൾ കാണുമ്പോൾ നമ്മൾ തന്നെ തലയിൽ കൈവെച്ച് പോകും. അത്തരത്തിലൊരാളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മെക്‌സിക്കൻ റാപ്പർ ഡാൻ സൂർ വ്യത്യസ്തനാകാൻ വേണ്ടി തലമുടിയ്‌ക്ക് പകരം സ്വർണ്ണ ചെയ്‌നുകളാണ് ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ചത്.

24കാരനാണ് ഡാൻ സൂർ. ശസ്ത്രക്രിയയിലൂടെ അദ്ദേഹം തലയോട്ടിയിൽ സ്വർണ്ണ ചെയിനുകൾ തുന്നിച്ചേർത്തു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അദ്ദേഹം ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. അതിനുശേഷം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ തന്റെ ഫോളോവേഴ്‌സിനായി ‘സ്വർണമുടി’ -യുടെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പങ്കുവച്ചു. ഫോളോവേഴ്‌സിന്റെ എണ്ണം ഇരട്ടിയായതോടെ തന്റെ പല്ലുകളും സ്വർണ്ണമാക്കാൻ ഡാൻ കൂർ തീരുമാനിച്ചു. പിന്നാലെ പല്ലുകളിൽ സ്വർണ്ണ പ്ലേറ്റുകളും തുന്നിച്ചേർത്തു.

തലയോട്ടിയിൽ സ്വർണ ചെയിനുകൾ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് ഡാൻ കൂർ അവകാശപ്പെടുന്നു. അദ്ദേഹം പങ്കുവച്ച ഒരു വീഡിയോയിൽ, പിസ്സ കഴിക്കുന്നതിനിടയിൽ കൈയിൽ സ്വർണക്കട്ടകൾ പിടിച്ചും, തന്റെ സ്വർണമുടി കാണിച്ചും ഡാൻ ആളുകളെ രസിപ്പിക്കുന്നത് കാണാം. വീഡിയോയെല്ലാം നിരവധി പേരാണ് കാണുന്നത്. ഡാനിന്റെ വീഡിയോക്കും ഡാനിനും നിരവധി ആരാധകരാണുള്ളത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചു എന്നതാണ് തലയിൽ സ്വർണ്ണ ചെയിൻ സ്ഥാപിക്കാൻ കാരണമെന്നാണ് ഡാൻ പറയുന്നത്.

തന്നെ കണ്ട് ആരും ഇത് അനുകരിക്കരുതെന്നും ഡാൻ പറയുന്നുണ്ട്. ടിക്ക് ടോക്കിൽ മാത്രം അദ്ദേഹത്തിന് നാല് മില്യൺ ഫോളോവേഴ്‌സ് ഉണ്ട്. നെറ്റിയിലേക്ക് തൂങ്ങിക്കിടക്കുന്ന സ്വർണ്ണ ചങ്ങലകളും കഴുത്തിൽ വലിപ്പമേറിയ സ്വർണ്ണമാലകളും കയ്യിൽസ്വർണ്ണ വളകളും അണിഞ്ഞ് പെട്ടെന്ന് ഒരു ദിവസം സർവ്വാഭരണഭൂഷിതനായി ഡാൻ സൂർ പ്രത്യക്ഷപ്പെടുകയായിരുന്നു. പിന്നാലെ വീഡിയോയും വൈറലായി. നിരവധി പേർ ഡാൻ സൂറിനെ വിമർശിച്ചും എത്തിയിരുന്നു.

തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയാണ് ഡാൻ സൂർ നടത്തിയത്. തലയോട്ടിയിൽ ഇംപ്ലാന്റ് ചെയ്തത് യഥാർത്ഥ സ്വർണ്ണമാണെന്നും പ്ലാസ്റ്റിക്ക് അല്ലെന്നും ഡാൻ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ശസ്ത്രക്രിയകൾ അപകടകരമാണെന്ന് പ്ലാസ്റ്റിക് സർജന്മാർ പറയുന്നുണ്ട്. ശസ്ത്രക്രിയയിലൂടെ തലയോട്ടിയിൽ അണുബാധ ഉണ്ടാകാമെന്നും മരണം വരെ സംഭവിക്കാമെന്നുമാണ് ഡോക്ടർമാരുടെ അഭിപ്രായം.

വ്യത്യസ്തമാകാൻ ശരീരത്തിൽ എന്തും ചെയ്യുന്ന പ്രവണത പൊതുവെ വ്യാപകമാണ്. എല്ലാ രാജ്യങ്ങളിലും ഈ രീതി അവലംബിക്കുന്നവരുണ്ട്. എങ്കിലും സ്വാഭാവികമായ ശരീര ഘടനയിൽ ലോഹങ്ങളും മറ്റും പിടിപ്പിക്കുന്നത് ഒട്ടും നല്ല കാര്യമല്ല. ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല പൊതു സമൂഹത്തിന് നല്ലൊരു സന്ദേശവുമല്ല അത് നൽകുന്നത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണെന്ന് പറയാമെങ്കിലും ഡാൻ സൂറിനെപ്പോലെയുള്ളവർ ഒരിക്കലും അനുകരിക്കപ്പെടേണ്ടവരല്ല-

Tags: Viral Video
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies