കെജിഎഫ്2 ട്രെയ്‌ലറിൽ എന്റെ ശബ്ദം ഒരുപാട് പേർ തിരിച്ചറിഞ്ഞു; നന്ദി അറിയിച്ച് മാലാ പാർവതി; ആരായിരിക്കും രവീണയ്ക്ക് ശബ്ദം നൽകിയത്?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെജിഎഫ്2 ട്രെയ്‌ലറിൽ എന്റെ ശബ്ദം ഒരുപാട് പേർ തിരിച്ചറിഞ്ഞു; നന്ദി അറിയിച്ച് മാലാ പാർവതി; ആരായിരിക്കും രവീണയ്‌ക്ക് ശബ്ദം നൽകിയത്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 07:54 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ2. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. കെജിഎഫ് 2 മലയാളം വേർഷനിൽ ഡബ്ബ് ചെയ്ത വിവരം അറിയിച്ചിരിക്കുകയാണ് നടി മാലാ പാർവതി.

നിരവധി പേർ ട്രെയ്‌ലറിലെ ശബ്ദം തിരിച്ചറിഞ്ഞ് സന്ദേശം അയച്ചു എന്ന് മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പിന്നിൽ പ്രവർത്തിച്ച സംവിധായകൻ ശങ്കർ രാമകൃഷ്ണനോട് കടപ്പെട്ടിരിക്കുന്നുവെന്നും മാലാ പാർവതി പറഞ്ഞു. ചിത്രത്തിൽ മാളവിക അവിനാശിന് വേണ്ടിയാണ് മാലാ പാർവതി ശബ്ദം നൽകിയിരിക്കുന്നത്.

മാലാ പാർവതിയുടെ കുറിപ്പ്….

പ്രിയപ്പെട്ട സുഹൃത്തുക്കളെ..കെജിഎഫ് 2 ട്രെയ്ലറിൽ എന്റെ ശബ്ദം കേട്ടു എന്ന് പറഞ്ഞ് ഒരുപാട് പേർ എനിക്ക് മെസേജ് അയച്ചിരുന്നു. എല്ലാവർക്കും ഒരു വലിയ നന്ദി പറയുന്നു. എന്നാൽ ഞാൻ കടപ്പെട്ടിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തും നടനുമായ എന്റെ സുഹൃത്ത് ശങ്കർ രാമകൃഷ്ണനോടാണ്. അദ്ദേഹം മലയാളത്തിന് വേണ്ടി മറ്റൊരു മനോഹരമായ സ്‌ക്രിപ്പ്റ്റ് തയ്യാറാക്കി. അതും ലിപ്സിങ്ക് തെറ്റാത്ത വിധത്തിലുള്ള സ്‌ക്രിപ്റ്റ്. പിന്നെ ഓരോ കഥാപാത്രങ്ങൾക്കും അനുയോജ്യമായ ശബ്ദങ്ങളും തെരഞ്ഞെടുത്തു. അത് മലയാളം ഡബ്ബ് വേർഷനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ശങ്കർ കാണിച്ച ഡെഡിക്കേഷൻ ശരിക്കും അഭിനന്ദാർഹമാണ്.

ചിത്രത്തിൽ രവീണ ഠണ്ടന് ശബ്ദം നൽകിയിരിക്കുന്നത് ആരാണെന്ന് അറിയുമോ? നിങ്ങൾക്ക് ആളെ ഊഹിക്കാൻ സാധിക്കുമോ? അതിന്റെ ഇഫക്റ്റ് ശരിക്കും അത്ഭുതകരമാണ്. സാധാരണ ഞാൻ സിനിമയുടെ ഒറിജിനൽ വേർഷൻ കാണാൻ താത്പര്യപ്പെടുന്ന വ്യക്തിയാണ്. പക്ഷെ ഈ സിനിമയിൽ ഞാൻ മലയാളം ഡബ്ബിന് വേണ്ടിയും കാത്തിരിക്കുകയാണ്. ശങ്കറിന് അഭിനന്ദനങ്ങൾ. കെജിഎഫ്2 ചരിത്രം സൃഷ്ടിക്കും. അതിൽ നിങ്ങളുടെ പ്രയത്നവും ഒരു ഭാഗമായിരിക്കും.

നടി ലെനയാണ് രവീണയ്‌ക്ക് ശബ്ദം നൽകിയതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. എന്നാൽ ഇത് ഇനിയും വ്യക്തമല്ല. ലെനയുടെ ശബ്ദം രവീണയുടെ കഥാപാത്രത്തിന് കരുത്ത് നൽകുമെന്നാണ് ട്രെയ്‌ലർ പറയുന്നതെന്നാണ് ആളുകളും അഭിപ്രായം.

Tags: Facebook PostKGF Chapter 2MAALA PARVATHI
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies