തിരുവനന്തപുരം: പാല എംഎൽഎ മാണി സി കാപ്പനെ എൽഡിഎഫിൽ എടുക്കില്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.കാപ്പനുമായി ചർച്ച നടത്തില്ലെന്നും രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല കാപ്പന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
കാപ്പൻ പറഞ്ഞത് യുഡിഎഫിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്.യുഡിഎഫിന്റെ പൊതുസ്വഭാവം വെളിപ്പെടുത്തുകയാണ് കാപ്പൻ ചെയ്തതെന്ന് മന്ത്രി പറഞ്ഞു.ഞങ്ങളും യുഡിഎഫിനെ പറ്റി പറയുന്നത് ഇതുതന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽഡിഎഫിന് ശക്തിക്കുറവ് ഒന്നും ഇല്ലെന്നും യുഡിഎഫിലെ എംഎൽഎയെ അടർത്തി എടുക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് യുഡിഎഫിലെ അവസ്ഥകളെക്കുറിച്ച് തുറന്നടിച്ച് മാണി സി കാപ്പൻ രംഗത്തെത്തിയിരുന്നു.യുഎഡിഎഫ് പരിപാടികളൊന്നും അറിയിക്കുന്നില്ലെന്നും മുന്നണിയിൽ സംഘാടനം ഇല്ലാത്തതിൽ ആർക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.എന്നാൽ ഇടതു മുന്നണിയിൽ ഇത്തരം പ്രതിസന്ധയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ കാപ്പൻ മുന്നണിമാറ്റത്തിന് ഒരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ശക്തിയേറിയിരുന്നു. തുടർന്നാണ് എകെ ശശീന്ദ്രൻ വിശദീകരണവുമായി രംഗത്തെത്തിയത്.
Comments