ശ്രീനഗർ : ഇന്ത്യ- പാക് അതിർത്തിയിൽ ക്ഷേത്രം നിർമ്മിക്കാൻ കൈകോർത്ത് കശ്മീരിലെ ഹിന്ദുക്കളും മുസ്ലീങ്ങളും. മാതാ ശാരദ ക്ഷേത്രവും വടക്കൻ കശ്മീരിലെ ടീറ്റ്വാൾ ബെൽറ്റിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കടുത്ത് മറ്റൊരു കേന്ദ്രവും നിർമ്മിക്കാൻ ആരംഭിച്ചു. ക്ഷേത്ര നിർമ്മാണത്തിനായി പ്രദേശത്തെ മുസ്ലീങ്ങളും കൈകോർക്കുന്നുണ്ട്.
പാക് അധീന കശ്മീരിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ശാരദാപീഠം ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിൽ ക്ഷേത്രം നിർമ്മിക്കുന്നത് എന്ന് സേവ് ശാരദ കമ്മിറ്റി (എസ്എസ്സി) ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിന് പുറമെ ഒരു ഗുരുദ്വാരയും മസ്ജിദും നിർമ്മിക്കുന്നുണ്ട്.
ക്ഷേത്രം നിർമ്മിക്കുന്ന പ്രദേശത്ത് കശ്മീരിലെ ഹിന്ദുക്കൾ എല്ലാവരും ചേർന്ന് പൂജ നടത്തിയിരുന്നതായും ഇതിൽ സിഖുകാർ ഉൾപ്പെടെ പങ്കെടുത്തതായും ഭാരവാഹികൾ അറിയിച്ചു. 2021 ഡിസംബറിലാണ് തറക്കല്ലിടൽ ചടങ്ങ് നടത്തിയത്. ക്ഷേത്രത്തിന്റെ മോഡൽ ശൃംഗേരി ദക്ഷിണ മഠം അംഗീകരിച്ചുവെന്നും നിർമ്മാണത്തിനുള്ള ഗ്രാനൈറ്റ് കല്ലുകൾ കർണാടകയിലെ ബിഡാഡിയിൽ നിന്നാണ് കൊത്തിയെടുക്കുന്നത് എന്നും വ്യക്തമാക്കുന്നു.
















Comments