ദോഹ: ഖത്തർ ലോകകപ്പ് ഏറ്റവും മികച്ചതാക്കി മാറ്റുമെന്നും മറ്റ് പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നവർ ഖത്തറിനെ ഇഷ്ടപ്പെടാത്തവരാണെന്നും ലോകകപ്പ് ഫുട്‌ബോൾ ടൂർണ്ണമെന്റ് മേധാവി ഹസ്സൻ അൽ തവാദി പറഞ്ഞു.
ഖത്തറിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ അടിച്ചമർത്തുന്നതും മനുഷ്യാവ കാശങ്ങളെ നിഷേധിക്കുന്നതുമാണെന്നും ലോകകപ്പ് പോലുള്ള ആഗോള ടൂർണ്ണമെന്റു കൾക്ക് യോജിക്കുന്നതല്ലെന്നും വന്ന പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു തവാദി.
ഖത്തറിലെ ജനങ്ങൾ മാത്രമല്ല ഈ മേഖലയിലെ എല്ലാ രാജ്യ്ങ്ങളും ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. വർഷങ്ങളായി നിരവധി ലോകോത്തര ടൂർണ്ണമെന്റുകൾ ഈ മേഖലയിൽ വിജയകരമായി നടക്കുന്നുമുണ്ട്. ഇത്തവണ എല്ലാ കായിക താരങ്ങൾക്കും വിദേശത്തുനിന്ന് വരുന്ന പ്രതിനിധികൾക്കും ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും തവാദി പറഞ്ഞു.
നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ ഖത്തറിൽ അരങ്ങേറുന്നത്. ലോകകപ്പിനായി സ്റ്റേഡിയങ്ങളുടെ നിർമ്മാണവും നവീകരണവും നടത്തിയ ഖത്തർ ഹോട്ടലുകളും മറ്റ് പരിശീലന സംവിധാനങ്ങളും ഒരുക്കികഴിഞ്ഞു.
Comments