ഇടുക്കി: അഞ്ചു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസെടുത്തു.ഇടുക്കി കരിമണ്ണൂരിലാണ് അഞ്ചുവയസുകാരിയെ വീട്ടുജോലിക്കാരി ഉപദ്രവിച്ചത്. മൂലമറ്റം സ്വദേശി തങ്കമ്മയ്ക്ക് (60) എതിരേയാണ് പോലീസ് കേസെടുത്തത്.
കരിമണ്ണൂരിലെ ഒരു വീട്ടിൽ ജോലിക്ക് നിന്നിരുന്ന തങ്കമ്മ പെൺകുട്ടിയെ എടുത്ത് എറിയുന്ന സിസിടിവി ദൃശ്യങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു.തുടർന്ന് ദൃശ്യങ്ങൾ സഹിതം കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു, മൂന്ന് ദിവസം മുൻപ് മാത്രമാണ് ഇവർ ജോലിക്ക് കയറിയത്.
Comments