തൃശൂർ: കൊറോണ പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനം. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. കൊറോണ പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കൊറോണ മാനദണ്ഡങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിലാണ് തൃശൂർ പൂരം നടത്താൻ തീരുമാനം ഉണ്ടായിരിക്കുന്നത്. പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി വിവിധ വകുപ്പുകൾ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. തുടർന്ന് ഏപ്രിൽ പകുതിയോടെ മന്ത്രിതലയോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും.
റവന്യൂ മന്ത്രി കെ രാജൻ, പി ബാലചന്ദ്രൻ എംഎൽഎ, തൃശൂർ മേയർ എംകെ വർഗ്ഗീസ്, കലക്ടർ ഹരിത വി കുമാർ , തൃശൂർ സിറ്റി പോലീസ് കമീഷണർ R ആദിത്യ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷ്ണർ, പോലീസ്, ഫയർഫോഴ്സ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Comments