തിരുവനന്തപുരം: പ്രധാന നിരത്തുകളിൽ വിവിധ വാഹനങ്ങളുടെ വേഗപരിധി വ്യക്തമാക്കി കേരള പോലീസ്. അമിത വേഗത നിയന്ത്രിക്കാൻ അത്യാധുനിക ക്യാമറകളും വേഗപരിധി ബോർഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റോഡുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി കേരള പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
നഗരസഭ, മുനിസിപ്പാലിറ്റി പ്രദേശങ്ങൾ, ദേശീയ പാത, സംസ്ഥാന പാത, നാലുവരി പാത, മറ്റു പാതകൾ എന്നിവിടങ്ങളിൽ കാറുകൾക്കും, ഇരുചക്രവാഹനങ്ങൾക്കും കൂടാതെ മറ്റ് വാഹനങ്ങൾക്കും സഞ്ചരിക്കാൻ അനുവദിച്ചിട്ടുള്ള വേഗപരിധി വ്യക്തമായി പോസ്റ്റിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
പ്രധാന നിരത്തുകളിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള വേഗപരിധിയുടെ വിവരം#keralapolice
Posted by Kerala Police on Thursday, April 7, 2022
മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ കാറുകൾക്കും, ഇരുചക്രവാഹനങ്ങൾക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോമീറ്ററാണ്. ദേശീയ പാതകളിൽ കാറുകൾക്ക് 85 കിലോമീറ്ററും ഇരുചക്ര വാഹനങ്ങൾക്ക് 60 കിലോമീറ്റർ വരെയും വേഗതയിൽ സഞ്ചരിക്കാം. ഓട്ടോറിക്ഷയ്ക്ക് ദേശീയപാതകളിൽ പരമാവധി 50 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവൂ.
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും മീഡിയം/ഹെവി പാഞ്ചർ വാഹനങ്ങൾക്കും, മീഡിയം/വെഹി ഗുഡ്സ് വാഹനങ്ങൾക്കും ദേശീയപാതകളിൽ പരമാവധി 65 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാം. എല്ലാ വാഹനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള നിരത്തുകളിൽ 30 കിലോമീറ്ററിന് താഴെ മാത്രം വേഗതയിൽ സഞ്ചരിക്കാവൂ എന്നും പോലീസിന്റെ അറിയിപ്പിൽ പറയുന്നു.
Comments