നന്ദി പ്രിയപ്പെട്ടവരേ; നിങ്ങൾക്കൊപ്പം ഞാൻ 12 വർഷം സഞ്ചരിച്ചു, എന്റെ കണ്ണുകൾ ആദ്യമായി തുറന്നതും നിങ്ങളിലേക്കെത്തിയതും ഞാനോർക്കുന്നു.. ഇനി വിട; ഹൃദയഹാരിയായ കുറിപ്പുമായി ഫോക്സ്‌ വാഗൺ പോളോ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നന്ദി പ്രിയപ്പെട്ടവരേ; നിങ്ങൾക്കൊപ്പം ഞാൻ 12 വർഷം സഞ്ചരിച്ചു, എന്റെ കണ്ണുകൾ ആദ്യമായി തുറന്നതും നിങ്ങളിലേക്കെത്തിയതും ഞാനോർക്കുന്നു.. ഇനി വിട; ഹൃദയഹാരിയായ കുറിപ്പുമായി ഫോക്സ്‌ വാഗൺ പോളോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 03:46 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വാഹനപ്രേമികളുടെ എക്കാലത്തെയും ഇഷ്ട ഹാച്ച്ബാക്കാണ് ഫോക്‌സ് വാഗൺ പോളോ. ഉപഭോക്താക്കൾക്കിടയിൽ വിവിധ വികാരങ്ങൾ ഉണർത്തിയ ഒരു ഐക്കണിക് വാഹനമാണിത്. കാലാതീതവും, സ്പോർട്ടിയുമായ ഡിസൈൻ, സുരക്ഷ, ഫൺ-ടു-ഡ്രൈവ് അനുഭവം, ശക്തമായ ബിൽഡ് ക്വാളിറ്റി എന്നിവ കാരണമാണ് വാഹനപ്രേമികൾ പോളോയെ നെഞ്ചോട് ചേർത്തത്. 12 വർഷക്കാലമായി ഇന്ത്യൻ നിരത്തിൽ വിലസിയിരുന്ന പോളോയുടെ ഉത്പാദനം അവസാനിപ്പിക്കാൻ പോകുന്നു എന്ന ഫോക്‌സ് വാഗണിന്റെ തീരുമാനം പോളോ ആരാധകരെ ഒന്നടംങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഫോക്‌സ് വാഗണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോളോയുടെ ഇന്ത്യൻ യാത്രയെ കുറിച്ചുള്ള കത്ത് പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. വാഹനത്തെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരോട് പോളോയ്‌ക്ക് പറയാനുള്ള കാര്യങ്ങളാണ് കത്തിലുള്ളത്.

കത്തിന്റെ പൂർണരൂപം….

ഹലോ,

എത്ര മനോഹരമാണെങ്കിലും, റോഡുകൾ എവിടെയോ അവസാനിക്കുന്നു.
12 വർഷത്തെ എന്റെ ഓട്ടത്തിന് ഇപ്പോൾ ബ്രേയ്‌ക്കിട്ടതുപോലെ.
2010 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യക്കാർ ആദ്യമായി എന്നെ കണ്ടതുമുതലുള്ള ഓരോ കാര്യവും ഞാൻ ഇന്നും ഓർക്കുന്നു. പൂനെയിലെ ചകാൻ പ്ലാന്റിൽ ആദ്യമായി എന്റെ കണ്ണുകൾ തുറന്നതും, അവിടെ നിന്നും ഓരോ ഇന്ത്യക്കാരന്റെ മനസ്സിലേയ്‌ക്ക് ഞാൻ ചേക്കേറിയതുമെല്ലാം ഇന്നും ഹൃദയത്തിൽ മായാതെ നിൽക്കുന്നു.

ഇന്ന് വരെ മറ്റൊരിടത്തും ലഭിക്കാത്ത സ്‌നേഹമാണ് ഇന്ത്യക്കാർ എനിക്ക് സമ്മാനിച്ചത്. അവരുടെ യാത്രകളിലെല്ലാം എന്നെ കൂടെകൂട്ടി. കുടുംബത്തിലെ ഒരംഗത്തെ പോലെ എന്നെ കൊണ്ടുനടന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഞാൻ സഞ്ചരിച്ചു, ധാരാളം സംസ്‌കാരം ഞാൻ അനുഭവിച്ചറിഞ്ഞു. ഇതെല്ലാം ഇന്നും എന്റെ മനസ്സിലെ മായാത്ത കാഴ്ചകളാണ്.

ഫോക്‌സ് വാഗൺ എന്നെ ഏൽപ്പിച്ചൊരു ദൗത്യം ഞാൻ പൂർത്തിയാക്കി. ജർമ്മൻ സാങ്കേതിക വിദ്യയുടെ ആനന്ദവും, ഒരു ഫൺ-ടു-ഡ്രൈവ് അനുഭവവും ഞാൻ ഏവർക്കും പകർന്നു.

എന്നെ നിർമ്മിച്ച എഞ്ചിനിയർമാർ, എന്നെ ജനങ്ങളിലേയ്‌ക്ക് എത്തിക്കാൻ ശ്രമിച്ച ഡീലർഷിപ്പുകൾ, എന്റെ സർവ്വീസുകൾ ഭംഗിയായി ചെയ്ത സർവ്വീസ് ടീം, ഇതിനെല്ലാം ഉപരിയായി എന്നെ നെഞ്ചോട് ചേർത്ത്, ഹൃദയത്തിൽ ഒരു സ്ഥാനം തന്നെ ഓരോ വ്യക്തിയ്‌ക്കും ഞാൻ നന്ദി അറിയിക്കുന്നു.

ഇന്ത്യയിൽ ആദ്യമായി എത്തുമ്പോൾ, മറ്റുള്ളവയെ പോലെ ഞാനും വെറുമൊരു ഹാച്ച്ബാക്കായിരുന്നു. എന്നാൽ ഇന്ന് പടിയിറങ്ങുമ്പോൾ, ഏവരും നെഞ്ചോട് ചേർത്ത ഹാച്ച്ബാക്കായി മാറാൻ എനിക്ക് സാധിച്ചു.

ഇനി ഏതാനും ദിവസങ്ങൾ കൂടിയെ എന്റെ ഉത്പാദനം ഉണ്ടാകുകയുള്ളൂ. നിങ്ങളോടൊപ്പമുണ്ടായിരുന്ന ആ നല്ല നിമിഷങ്ങൾ എന്നും ഞാൻ ഓർക്കും. എന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ എത്തുന്ന എസ് യുവികൾക്കും, സെഡാൻ സഹോദരങ്ങൾക്കും ആശംസകൾ

അവശേഷിക്കുന്ന എന്റെ മോഡലുകളിലൂടെ ഞാൻ ഇനിയും ജീവിക്കും
നിങ്ങളുടെ സ്വന്തം പോളോ

 

കഴിഞ്ഞ 12 വർഷത്തിനിടെ, ഫോക്സ് വാഗൺ ഇന്ത്യ പോളോ ഹാച്ച്ബാക്കിന്റെ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിച്ചു. വാസ്തവത്തിൽ, പൂനെയിലെ ചക്കൻ പ്ലാന്റിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ മോഡലായിരുന്നു പോളോ. സ്റ്റാൻഡേർഡ് ഓഫറായി ഡ്യുവൽ എയർബാഗുകൾ വാഗ്ദാനം ചെയ്യുകയും, 2014ൽ 4-സ്റ്റാർ ഗ്ലോബൽ എൻസിഎപി സുരഷാ റേറ്റിംഗ് നേടുകയും ചെയ്ത ഹാച്ച്ബാക്കാണ് പോളോ.

Tags: Volkswagen Polo
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies