സഖാക്കളുടെ എണ്ണം കുറഞ്ഞു! ബംഗാളിലും ത്രിപുരയിലും അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവ്, ഗോവയിൽ 45 പേർ, സിക്കിമിൽ പൂജ്യം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഖാക്കളുടെ എണ്ണം കുറഞ്ഞു! ബംഗാളിലും ത്രിപുരയിലും അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവ്, ഗോവയിൽ 45 പേർ, സിക്കിമിൽ പൂജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 07:19 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: മുൻ വർഷങ്ങളെ അപേക്ഷിച്ച് സിപിഐഎം പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവെന്ന് സംഘടനാറിപ്പോർട്ട്. ത്രിപുരയിലും ബംഗാളിലും പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾ ചോർന്നു പോയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസ്സ് നടക്കുമ്പോൾ 10,25,352 അംഗങ്ങളുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോൾ 9,85,757 അംഗങ്ങളാണ് ഉള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇത്തവണത്തെ സംസ്ഥാന പട്ടികയിൽ സിക്കിം ഇടം നേടാതെ പോയതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് റിപ്പോർട്ടിൽ ഇടം നേടിയ സിക്കിമിന്റെ പേര് ഇത്തവണ റിപ്പോർട്ടിലില്ല. ഇതിനർത്ഥം അവിടൊരു പാർട്ടി അംഗങ്ങളുമില്ല എന്നതാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ റിപ്പോർട്ടിൽ 60 അംഗങ്ങളാണ് സിക്കിമിൽ ഉണ്ടായിരുന്നത്. ഇത്തവണത്തെ റിപ്പോർട്ടിൽ സിക്കിമിന്റെ പേര് ഇല്ല.

കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം ബംഗാളിൽ 48,096 അംഗങ്ങളും ത്രിപുരയിൽ 47,378 അംഗങ്ങളുമാണ് കൊഴിഞ്ഞു പോയത്. പശ്ചിമ ബംഗാളിൽ 2,08,923 അംഗങ്ങളുണ്ടായിരുന്നത് 1,60,827 ആയി. ത്രിപുരയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 97, 990 അംഗങ്ങളുണ്ടായിരുന്ന ത്രിപുരയിൽ ഇപ്പോൾ 50,612 പേർ മാത്രമാണുള്ളത്.

പാർട്ടി അസാധാരണമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ മാത്രമാണ് സിപിഎമ്മിന് പ്രതീക്ഷിച്ച വളർച്ചയുണ്ടായത്. പാർട്ടി അംഗങ്ങൾ 4, 63, 472 ൽ നിന്നും 5,27,174 ആയി വർദ്ധിച്ചു. ഉത്തർപ്രദേശ്, അസം, ജമ്മുകശ്മീർ, ഛത്തീസ്ഗഡ്, ഒഡീഷ, ഝാർഖണ്ഡ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അംഗങ്ങളുടെ എണ്ണം കുറഞ്ഞു.

തെലങ്കാനയിൽ 2993 അംഗങ്ങളുടേയും ആന്ധ്രാപ്രദേശിൽ 3436 അംഗങ്ങളുടേയും കുറവാണ് ഉണ്ടായത്. ഏറ്റവും കുറവ് അംഗങ്ങളുള്ള സംസ്ഥാനം ഗോവയാണ്. ഇവിടെ ആകെ പാർട്ടിയ്‌ക്കുള്ളത് 45 പേരാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ 51 ഉണ്ടായിരുന്നതാണ് 45 ആയി കുറഞ്ഞത്. പാർട്ടിയിലുള്ള അംഗങ്ങളുടെ നിലവാരം കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

ഗുജറാത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് അംഗങ്ങളാണ് പാർട്ടിയിൽ ചേർന്നത്. 2017ൽ 3718 അംഗങ്ങളുണ്ടായിരുന്നത് ഇപ്പോൾ 3724 ആയി മാറിയിട്ടുണ്ട്. കർണ്ണാടകയിൽ 9190 അംഗങ്ങളുണ്ടായിരുന്നിടത്ത് ഇപ്പോൾ 8052 അംഗങ്ങളാണുള്ളത്. തമിഴ്‌നാട്ടിൽ നേരിയ വർദ്ധനവ് ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

മഹാരാഷ്‌ട്ര, ഹിമാചൽപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, ബിഹാർ എന്നിവിടങ്ങളിൽ ചെറിയ വർദ്ധനവും ഉണ്ടായി. ഒരു ലക്ഷത്തിൽ അധികം തൊഴിലാളികളാണ് ബംഗാളിൽ പാർട്ടി വിട്ടത്. ത്രിപുരയിൽ 88,567 പേരാണ് പാർട്ടി വിട്ടത്. 3.48 ലക്ഷം കർഷകരും ത്രിപുരയിൽ പാർട്ടി വിട്ടു. ബംഗാളിൽ 12.05 ലക്ഷത്തോളം കർഷകരും പാർട്ടിയിൽ നിന്നു രാജിവെച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags: GoaKannurCPIMcm pinarayi vijayankerala CPMsitaram yechuryPARTY CONGRESS
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies