തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് ക്രൂരമർദനം. വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആറംഗ സംഘം ബസ് ജീവനക്കാരെ ആക്രമിച്ചത്. ലഹരി ഇടപാടുകളിൽ ഉൾപ്പെട്ടവരാണ് അക്രമി സംഘമെന്നാണ് പോലീസ് നൽകുന്ന വിവരം.
തിരുവനന്തപുരം വെള്ളനാട് സിഇടി എഞ്ചിനീയറിംഗ് കോളേജിന് സമീപമായിരുന്നു സംഭവം. ആക്രമണത്തിൽ വെള്ളനാട് ഡിപ്പോ കണ്ടക്ടർ ഹരി പ്രേം, ഡ്രൈവർ വി.കെ ശ്രീജിത്ത് എന്നിവരുടെ തലയിലും കൈകളിലും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിളപ്പിൽശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിന്റെ താക്കോൽ ഊരിയെടുത്തതിന് ശേഷമാണ് ആറംഗസംഘം ബസ് ജീവനക്കാരെ ആക്രമിച്ചത്. ഇതോടെ സംഭവസ്ഥലത്തെത്തിയ വിളപ്പിൽശാല പോലീസ് അക്രമികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments