എടി‌എം കാർഡ് എടുക്കാൻ മറന്നോ? വിഷമിക്കേണ്ട, എടിഎമ്മിൽ നിന്നും പണമെടുക്കാൻ ഇനി കാർഡ് വേണ്ട- വീഡിയോ കാണാം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

എടി‌എം കാർഡ് എടുക്കാൻ മറന്നോ? വിഷമിക്കേണ്ട, എടിഎമ്മിൽ നിന്നും പണമെടുക്കാൻ ഇനി കാർഡ് വേണ്ട- വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 04:14 pm IST
Facebook
Twitter
WhatsAppTelegram

രാവിലെ അത്യാവശ്യമായി ഒരു യാത്രയ്‌ക്കിറങ്ങിയതാണ്. യുപിഐ വ്യാപകമാണെങ്കിലും കറൻസിയും ആവശ്യമായ കാലമാണ്. കഷ്ടകാലത്തിന് എടിഎം എടുത്തതുമില്ല. ആകെ വലഞ്ഞെന്ന് പറഞ്ഞാൽ മതിയല്ലോ..നമ്മൾ ഒരിക്കലെങ്കിലും ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ടാകും.. ഇതിനെ മറികടക്കാൻ പുതിയ നിർദ്ദേശവുമായെത്തിയിരിക്കുകയാണ് റിസർവ്വ് ബാങ്ക്

എടിഎം കാർഡുകൾ ഉപയോഗിച്ചുള്ള പണം പിൻവലിക്കൽ രീതി ഇന്ന് സർവ്വ സാധാരണമാണ്. കൊറോണ സമയത്ത് യുപിഐ വഴിയുള്ള പണമിടപാടും എല്ലാവർക്കും പരിചിതമായി. ക്യുആർ കോഡ് സ്‌കാൻ ചെയ്തും മൊബൈൽ നമ്പർ വഴിയും ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴി പണമിടപാട് നടത്തുന്നവരാണ് ഏറെയും. ഈ സാഹചര്യത്തിൽ എടിഎമ്മിന്റെ ഉപയോഗവും മുൻപില്ലാത്തവിധം കുറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനും ഇതേ രീതി നടപ്പാക്കാനൊരുങ്ങുകയാണ് ആർബിഐ. എന്താണെന്നു വെച്ചാൽ എടിഎം കൗണ്ടറിൽ നിന്നും പണം പിൻവലിക്കാൻ ഇനി കാർഡ് ആവശ്യമില്ല.

യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎം നെറ്റുവർക്കുകളിൽ നിന്നും കാർഡ് രഹിത രീതിയിൽ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കും. രാജ്യത്തെ എല്ലാ ബാങ്കുകളിലെ എടിഎം വഴിയും കാർഡ് രഹിത പണം പിൻവലിക്കൽ നടപ്പിലാക്കും. റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാർഡ് രഹിത പിൻവലിക്കൽ രീതി എന്ന് പറയുമ്പോൾ തന്നെ നാല് സംശയങ്ങളാണ് പ്രധാനമായും മനസിൽ വരുന്നത്. എന്താണ് കാർഡ് രഹിത പണം പിൻവലിക്കൽ രീതി, ഈ പുതിയ രീതി എന്തിനാണ് ഉപയോഗിക്കുന്നത്, എങ്ങനെയാണ് ഇതുവഴി പണം പിൻവലിക്കുക, ഒരാൾക്ക് എത്രരൂപവരെ മിനിമം പിൻവലിക്കാം.

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുന്ന രീതിയാണ് കാർഡ് രഹിത പണം പിൻവലിക്കൽ രീതി. എടിഎം കൗണ്ടറിൽ നിന്നും കാർഡ് ഇല്ലാതെ ഇതുവഴി പണം പിൻവലിക്കാൻ സാധിക്കും. ചില ബാങ്കുകളിൽ കാർഡ് രഹിത പണം പിൻവലിക്കൽ നിലവിലുണ്ട്. ഇത് മറ്റെല്ലാ ബാങ്കുകളിലേക്കും വ്യാപിപ്പിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം.

എങ്ങനെയാണ് ഇതുവഴി പണം പിൻവലിക്കുന്നതെന്നാൽ, ഉപഭോക്താവിന്റെ കൈവശം ബാങ്കിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉള്ള മൈബൈൽ ഫോൺ ഉണ്ടായിരിക്കണം. കാർഡുകൾ കൈവശമില്ലാത്ത പക്ഷം എടിഎമ്മിൽ നിന്നും യുപിഐ വഴി പണം പിൻവലിക്കാനുള്ള മെസ്സേജ് ഫോണിൽ ലഭ്യമാകും. എടിഎമ്മിൽ കാർഡ് ഉപയോഗിക്കാതെയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കണം. ശേഷം പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക പിൻവലിക്കൽ പരിധിക്കുള്ളിൽ നൽകണം. പിന്നാലെ മൊബൈൽ നമ്പറിൽ ഒടിപി വരും. ഈ ഒടിപി ഉപയോഗിച്ച് പണം പിൻവലിക്കാവുന്നതാണ്. ക്യുആർ കോഡ് സ്‌കാൻ ചെയ്തും പണം പിൻവലിക്കാൻ സാധിക്കും. ഇതിനായി അതത് ബാങ്കിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടിതായി വരും.

കാർഡ് രഹിത രീതി വഴി പണമിടപാടുകൾ വേഗത്തിൽ നിർവ്വഹിക്കാൻ സാധിക്കുമെന്നതാണ് ഒരു പ്രത്യേകത. കൂടാതെ എടിഎം തട്ടിപ്പുകൾ തടയാനും ഇതുവഴി സാധിക്കും. ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് വെച്ചാൽ കാർഡ് എടുക്കാൻ മറന്നാലോ മറ്റൊ ഫോൺ ഉണ്ടെങ്കിൽ നമുക്ക് പണം പിൻവലിക്കാൻ സാധിക്കും എന്നതാണ്. ഇത്തരത്തിലുള്ള പ്രതിദിന ഇടപാടിന് പരിധിയും ആർബിഐ നിശ്ചയിച്ചിട്ടുണ്ട്. 5,000 മുതൽ 20,000 രൂപ വരെയാണ് ഇങ്ങനെ പിൻവലിക്കാൻ അനുവദിക്കുന്നത്. എന്നാൽ ഓരോ ബാങ്കുകളിലും ഈ പരിധി വ്യത്യാസമായിരിക്കും.

ലോകം വിരൽത്തുമ്പിൽ കൊണ്ടുവന്ന ഇന്റർനെറ്റിന്റെ വിശാലതയാണ് പണമിടപാടുകളും നമ്മുടെ വിരൽത്തുമ്പിൽ എത്തിക്കുന്നത്. ഇനി അങ്ങോട്ട് എടിഎം കാർഡുകളുടെ ഭാരമില്ലാത്ത കീശയുമായി നടക്കാമെന്നർത്ഥം.

Tags: ATM
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies