ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ആം ആദ്മി പാര്‍ട്ടി തലവന്‍ അനുപ് കേസരി ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെ, സ്ത്രീവിരുദ്ധ അംഗവിക്ഷേപം നടത്തിയെന്ന ആരോപണത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ നീക്കം ചെയ്യുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു.
എഎപി സംസ്ഥാനപ്രസിഡന്റ് അനുപ് കേസരി, ജനറല്‍ സെക്രട്ടറി സതീഷ് താക്കൂര്‍, ഉന ജില്ലാ മേധാവി ഇഖ്ബാല്‍ സിംഗ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലെ ജെപി നദ്ദയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ഇതാണ് എഎപിയെ ചൊടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഹിമാചല്‍ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ കൂടുമാറ്റം. ഈ സാഹചര്യത്തിലാണ് കളങ്കമാരോപിച്ച് പാര്ട്ടിഅധ്യക്ഷനെ പുറത്താക്കുന്നത്.
Comments