കൊച്ചി: ഭഗവാൻ ശ്രീരാമചന്ദ്രന്റെ ജന്മദിനമായ ഇന്ന് രാമനവമിയായാണ് വിശ്വാസികൾ ആഘോഷിക്കുന്നത്. ശ്രീരാമ നവമിയോടനുബന്ധിച്ച് ഏവർക്കും ആശംസകൾ അറിയിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ നേർന്നത്.
Shri Ram Jayanti Wishes ❤️🙏
Posted by Unni Mukundan on Saturday, April 9, 2022
ശ്രീരാമപട്ടാഭിഷേകത്തിന്റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം ആശംസ പങ്കുവെച്ചത്. ശ്രീരാമ ജയന്തി ആശംസകൾ എന്ന അടിക്കുറിപ്പോടെയാണ് ഉണ്ണി ആശംസ നേർന്നത്. ധാരാളം ആളുകൾ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് മറുപടിയായി അദ്ദേഹത്തിന് ആശംസകൾ നേർന്നു.
മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി പിറവിയെടുത്ത ശ്രീരാമചന്ദ്രന്റെ ജന്മദിനമാണ് രാമനവമി. അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടെയും ആദ്യ പുത്രനായാണ് ശ്രീരാമൻ ഭൂമിയിൽ അവതാരമെടുത്തത്. വർഷങ്ങൾക്കു ശേഷം ശ്രീരാമൻ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം.
Comments