ഇടുക്കി: തൊടുപുഴയിൽ ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. 15 പേർ ചേർന്ന് പീഡിപ്പിച്ചതായാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. ഇതിൽ 10 പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടി ഗർഭിണിയാണെന്ന് പോലീസ് അറിയിച്ചു.പെരുന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ചി സ്വദേശി തങ്കച്ചൻ കുമാരമംഗലം സ്വദേശി ബേബി കല്ലൂർകാട് സ്വദേശി സജീവ് കാരിക്കോട് സ്വദേശി ബഷീർ കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഗർഭിണിയായ യുവതി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തു വരുന്നത്.
Comments