കൊച്ചി: യുകെയിലും യൂറോപ്യൻ യൂണിയനിലും ദേവാലയങ്ങളിൽ ഓശാന ഞായറിൽ ക്രൈസ്തവ വിശ്വാസികൾ കൈയ്യിലേന്തിയത് കേരളത്തിൽ നിന്ന് കയറ്റി അയച്ച കുരുത്തോലകൾ. കൊച്ചിയിൽ നിന്നാണ് ഏപ്രിൽ ആറിന് യുകെയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും കുരുത്തോല കയറ്റുമതി ചെയ്തത്.
40 ഓളം രാജ്യങ്ങളിലെ ദേവാലയങ്ങൾക്ക് ആവശ്യമുളള കുരുത്തോലയാണ് കൊറിയറിലൂടെ
കയറ്റി അയച്ചത്. 263 കിലോഗ്രാം കുരുത്തോലയാണ് അയച്ചത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചൽ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്ട്സ് ്എക്സ്്പ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി- APEDAയാണ് തൃശ്ശൂരിലുള്ള ഗീക്കെ ഇന്റർനാഷണൽ എന്ന സ്ഥാപനം വഴി ഈ പ്രത്യേക ഉൽപ്പന്നത്തിന്റെ കയറ്റുമതി സാധ്യമാക്കിയത്.
‘പ്രാദേശിക ഉത്പന്നങ്ങളെ ആഗോളതലത്തിൽ എത്തിക്കുക’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു നീക്കം. ആഗോള വിപണികളിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മൂല്യം ഉയർത്തുന്നതിന് ഇത് വഴിതുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന്റെ പ്രതികരണം വിലയിരുത്തിയ ശേഷം വരും വർഷങ്ങളിലെ ഓശാന ഞായർ ആരാധനയ്ക്കായി യൂറോപ്യൻ യൂണിയൻ, യുകെ, മറ്റ് ലോകരാഷ്ട്രങ്ങൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ അളവിൽ കുരുത്തോല കയറ്റി അയക്കാനാണ് പദ്ധതി.
Comments