കോട്ടയം;മുൻ മന്ത്രി അഡ്വ. എംപി ഗോവിന്ദൻ നായർ (96) അന്തരിച്ചു.കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു.കോട്ടയം മുട്ടമ്പലത്തുള്ള വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. ഏറെ കാലമായി വിശ്രമ ജീവിതത്തിലായിരുന്നു.
1962ൽ ആർ. ശങ്കർ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്നു. 2012 മുതൽ 2015 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായും പ്രവർത്തിച്ചു.
1950 മുതൽ 2019 ആദ്യം വരെ അഭിഭാഷകവൃത്തിയിൽ സജീവ സാന്നിധ്യമായിരുന്നു.
കോട്ടയം ഡി.സി.സി.പ്രസിഡന്റ്, കെ.പി.സി.സി., എ.ഐ.സി.സി.അംഗം, എൻ.എസ്.എസ് പ്രതിനിനിധി അംഗം,ഡയറക്ടർ ബോർഡ് മെമ്പർ, ആതുര സേവാ സംഘം പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചു.
കോട്ടയത്തിനടുത്ത് പാറമ്പുഴ പുത്തൻപുരയിൽ എൻ.പരമേശ്വരൻ പിള്ളയുടെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനായി 1926 ഏപ്രിൽ 27നായിരുന്നു ജനനം.
Comments