ഭോപ്പാൽ : രാമനവമി ഘോഷയാത്രയ്‌ക്കിടെ ഖാർഗോണിൽ ഉണ്ടായ മതതീവ്രവാദികളുടെ ആക്രമണം ആസൂത്രിതമെന്ന് വ്യക്തമാക്കി സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥൻ. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമി സംഘം എത്തിയതെന്ന് ഖാർഗോൺ എസ്പി സിദ്ധാർത്ഥ് ചൗധരി പറഞ്ഞു. മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് താൻ ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വാളും, തോക്കും ഉൾപ്പെടെ വൻ മാരകായുധങ്ങളുമായാണ് മതതീവ്രവാദികൾ എത്തിയത്. സംഘർഷത്തിനിടെ ഒരാൾ വടിവാൾ ഉപയോഗിച്ച് മറ്റൊരാളെ ആക്രമിക്കാൻ വരുന്നത് കണ്ട താൻ അത് തടഞ്ഞു. ഇതിനിടെ ഇത് കണ്ട അക്രമി സംഘത്തിലെ മറ്റൊരാൾ തനിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭാഗ്യത്തിന് തൻെറ കാലിൽ ആണ് വെടിയേറ്റത് എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
അക്രമികളുടെ നീക്കങ്ങൾ പരിശോധിക്കുമ്പോൾ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് വ്യക്തമാകുന്നത്. ആദ്യം കല്ലെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷമാണ് അക്രമികൾ ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് നേരെ ആക്രമണം നടത്തിയത്. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഇവർ ഇതിനായി നേരത്തെ ശേഖരിച്ചു. വിശ്വാസികൾക്ക് ജീവഹാനിയുണ്ടാക്കുകയായിരുന്ന അക്രമികളുടെ ലക്ഷ്യം പോലീസിന്റെ ഇടപെടലിനെ തുടർന്നാണ് വിഫലമായത്.
കഴിഞ്ഞ ദിവസമായിരുന്നു മാദ്ധ്യപ്രദേശിലെ ഖാർഗോണിൽ ആക്രമണം ഉണ്ടായത്. മതതീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്.
















Comments