ലക്‌നൗ : ഗോരക്‌നാഥ് ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ കൂടൂതൽ പേർ കസ്റ്റഡിയിൽ. എട്ട് പേരെ കൂടിയാണ് സംഭവവുമായി ബന്ധപ്പെട്ട് ഭീകര വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
എൻഐഎയോട് ആണ് ഭീകര വിരുദ്ധ സ്‌ക്വാഡ് ഇക്കാര്യങ്ങൾ അറിയിച്ചത്. സംഭവത്തിലെ പ്രതിയായ അഹമ്മദ് മുർത്താസ അബ്ബാസിയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി കുടുംബം ആരോപിച്ചിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ യാതൊരു കുഴപ്പവും ഇല്ലെന്നും ് എൻഐഎയെ അറിയിച്ചു. കയ്യിലെ പരിക്ക് ഒഴിച്ചാൽ അബ്ബാസിയ്‌ക്ക് മറ്റ് പ്രശ്‌നങ്ങൾ ഇല്ല.
കഴിഞ്ഞ ദിവസം അബ്ബാസിയെ വിശദ പരിശോധനയ്‌ക്കായി ഗോരക്പൂരിലെ സദാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് വ്യക്തമായത്. പിടികൂടാനുള്ള പോലീസിന്റെ ശ്രമത്തിനിടെ അബ്ബാസിയ്‌ക്ക് തലയ്‌ക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ മകന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ചോദ്യം ചെയ്യലിനിടെ അബ്ബാസിയുടെ പിതാവ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് വ്യക്തമായതോടെ അബ്ബാസിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആണ് കുടുംബവും രാജ്യവിരുദ്ധ ശക്തികളും ചേർന്ന് നടത്തുന്നത് എന്നാണ് ഇതോടെ വ്യക്തമാകുന്നത്.
്അതേസമയം ചോദ്യം ചെയ്യലിനിടെ അബ്ബാസി അന്വേഷണത്തെ സംഘത്തെ ആക്രമിച്ചു.
Comments