പാലക്കാട് കൊലപാതകം; രണ്ട് കേസുകളും പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ; കൊലപാതകം ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടിയെന്നും പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് കൊലപാതകം; രണ്ട് കേസുകളും പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ; കൊലപാതകം ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടിയെന്നും പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 01:43 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘങ്ങൾ. എസ്പിമാർ നേരിട്ട് മേൽനോട്ടം വഹിക്കും. കൊലപാതകത്തിന്റെ ഗൂഢാലോചന ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു. പാലക്കാട് ഉന്നതതല യോഗത്തിന് ശേഷമാണ് എഡിജിപി മാദ്ധ്യമങ്ങളെ കണ്ടത്.

രണ്ട് കേസുകളിലും സംശയത്തിലുളള ആളുകളെ നിരീക്ഷിക്കുന്നുണ്ട്. ചിലരെ ചോദ്യം ചെയ്തുവരികയാണ്. ഇവർക്ക് പങ്കുണ്ടെന്ന് വ്യക്തമായാൽ അറസ്റ്റ് രേഖപ്പെടുത്തും. രണ്ട് കേസുകളിലും സംശയത്തിൽ നിൽക്കുന്നവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ശ്രീനിവാസിന്റെ കൊലപാതകം വിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും അത്തരത്തിലുളള രഹസ്യമായ ആസൂത്രണങ്ങൾ പോലീസിന് മനസിലാക്കുക അത്ര എളുപ്പമല്ലെന്നും വിജയ് സാഖറെ പറഞ്ഞു. രഹസ്യമായി ആസൂത്രണം ചെയ്യുന്ന ഒരു കൊലപാതകം തടയുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട ശേഷം സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനിവാസിന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചില സംശയകരമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കാൻ നാല് ടീമുകൾക്ക് രൂപം നൽകിയിട്ടുണ്ട്. പ്രതികളെ പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്നും വിജയ് സാഖറെ പറഞ്ഞു.

ജില്ലയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകം ആവർത്തിക്കാതിരിക്കാൻ ശക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രാത്രി പട്രോളിംഗും പരിശോധനയും ഉൾപ്പെടെ ശക്തമാക്കും. ജില്ലയുടെ ക്രമസമാധാനം ഉറപ്പ് വരുത്താനും സുഗമമായി നടത്താനും കൂടുതൽ നടപടികൾ സ്വീകരിക്കും.

കൈയ്യിലുളള സൂചനകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഗൂഢാലോചന ഉണ്ട്. ആരാണ് അതിന്റെ സൂത്രധാരൻ എന്നും എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നും കണ്ടുപിടിക്കും.

സുബൈർ കേസിൽ പ്രതികൾ ആരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് ഉറപ്പിക്കാൻ വേണ്ടിയുളള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി അഞ്ച് പ്രത്യേക ടീം രൂപീകരിച്ചു. പ്രതികളെ ഉടൻ പിടികൂടും.

Tags: PFISDPIPALAKKAD MURDERപാലക്കാട് കൊലപാതകം
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies