ഇഷ്ടങ്ങൾ പലർക്കും വ്യത്യസ്തമായിരിയ്‌ക്കും. ചിലർക്ക് വളർത്തു മൃഗങ്ങളോട് അമിതമായ ഇഷ്ടമുണ്ടായിരിയ്‌ക്കും. ചിലരൊക്കെ ചിലരൊക്കെ ഇത്തരം ഇഷ്ടങ്ങളുടെ ഓർമ്മയ്‌ക്കായി ബന്ധപ്പെട്ട വസ്തുക്കൾ സൂക്ഷിച്ച് വെയ്‌ക്കാറുണ്ട്. അമേരിക്കൻ സ്വദേശിയായ റൂത്ത് ക്ലോസ്നെറിനോട് എന്താണ് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാൽ അവർ പറയും തനിക്ക് പശുവിനെയാണ് ഏറ്റവും ഇഷ്ടമെന്ന്. അറിയാം ലോക റെക്കോർഡിൽ വരെ ഇടം നേടിയ റൂത്ത് ക്ലോസിന്റെ അസാധാരണ പശുസ്‌നേഹത്തിന്റെ കഥ.
വീട് നിറയെ പശുവിനെ ഓർമ്മിപ്പിക്കുന്ന വസ്തുക്കൾ നിറച്ച് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് റൂത്ത് ക്ലോസ്. വീട്ടിൽ പശുക്കളെ അനുസ്മരിപ്പിക്കുന്ന 19,827 വസ്തുക്കളാണ് റൂത്ത് ക്ലോസ്നെർ സൂക്ഷിച്ചിരിക്കുന്നത്. 1954ലാണ് റൂത്ത് പശുവുമായി ബന്ധപ്പെട്ട വസ്തുക്കൾ ശേഖരിക്കാൻ തുടങ്ങുന്നത്.ലഫായെറ്റിലെ അവളുടെ വീട് ഇപ്പോൾ ‘കൗ കളക്ടേഴ്സ് മ്യൂസിയം’ എന്നാണ് അറിയപ്പെടുന്നത്.
റൂത്തിന്റെ ശേഖരത്തിൽ കളിപ്പാട്ടങ്ങൾ, പ്രതിമകൾ, തലയിണകൾ, വസ്ത്രങ്ങൾ, ഒരു ചെസ്സ് സെറ്റ് തുടങ്ങിയവ ഉൾപ്പെടുന്നു. മൃഗ സ്‌നേഹികളായവർക്ക് തന്റെ ‘കൗ കളക്ടേഴ്സ് മ്യൂസിയം’ സന്ദർശിക്കാനും റൂത്ത് ആളുകളെ അനുവദിക്കുന്നുണ്ട്. ദിവസവും നിരവധി പേരാണ് റൂത്തിനേയും അവരുടെ കളക്ഷൻസിനേയും കാണാനായി എത്തുന്നത്.
കാറിലെ ലൈസൻസ് പ്ലേറ്റിൽ പോലും ‘കൗ ലേഡി’ എന്നാണ് എഴുതിയിരിക്കുന്നത്. പശുക്കളോടെനിക്ക് വളരെ സ്നേഹമാണ്. എന്റെ മുറിയിലെല്ലാം പശുക്കളെ ഓർമ്മിപ്പിക്കുന്ന വസ്തുക്കളാണ്. അതെന്റെ ലോകമാണെന്നും റൂത്ത് പറയുന്നു. റൂത്തിന്റെ 40 വർഷമായുള്ള ശേഖരമാണിത്. ലോകത്തിന്റെ പലഭാഗത്ത് നിന്നും റൂത്തിനെ തേടി ആളുകൾ എത്താറുണ്ട്.
പശുക്കളെ അനുസ്മരിക്കുന്ന ചിത്രങ്ങൾ ശേഖരിച്ചതിനെ തുടർന്ന് റൂത്ത് നേരത്തെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015ൽ ഇതിന്റെ പേരിൽ റൂത്തിന് റെക്കോർഡും ലഭിച്ചു. അന്ന് അവരുടെ കയ്യിൽ പശുക്കളെ ഓർമ്മിപ്പിക്കുന്ന 15,144 വസ്തുക്കളാണ് ഉണ്ടായിരുന്നത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ റൂത്തിന്റെ കളക്ഷൻസും കൂടി. പിന്നാലെ അവർക്ക് രണ്ടാം തവണയും ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു.
Comments