ന്യൂഡൽഹി : തലയിൽ സ്വർണം ഒട്ടിച്ച് കടത്താൻ ശ്രമിച്ചയാൾ വിമാനത്താവളത്തിൽ പിടിയിൽ. മുപ്പത് ലക്ഷത്തിന്റെ സ്വർണമാണ് ഇയാൾ ഡൽഹി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ചത്.
അബുദാബിയിൽ നിന്നും എത്തിയ യുവാവിൽ നിന്ന് 630.45ഗ്രാം സ്വർണം പിടിച്ചെടുത്തു. തലയിൽ ഒട്ടിച്ച് വിഗ്ഗ് കൊണ്ട് മൂടിയ നിലയിലാണ് സ്വർണം കണ്ടെടുത്തത്.സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തതായി കസ്റ്റംസ് കമ്മീഷണർ അറിയിച്ചു.
https://www.facebook.com/janamtv/videos/2345685689063294/














