ട്രെയിൻ പാളത്തിൽ നിന്ന് വഴുതി വീഴാതിരിക്കുന്നത് എന്തുകൊണ്ട് ? മണലു കൊണ്ടൊരു പണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിൻ പാളത്തിൽ നിന്ന് വഴുതി വീഴാതിരിക്കുന്നത് എന്തുകൊണ്ട് ? മണലു കൊണ്ടൊരു പണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2022, 10:21 am IST
FacebookTwitterWhatsAppTelegram

എന്തൊരു വേനൽ മഴയാണല്ലേ മഴകാരണം നിരത്ത് മുഴുവൻ വഴുക്കായി എത്ര തവണയാണ് ഓരോത്തരും വഴുതി വീഴാൻ പോകുന്നത്. എന്തോരം വാഹനങ്ങളാണ് റോഡുകളിൽ സ്ലിപ്പാകുന്നത്. ഈ കാറും ലോറിയും എല്ലാം സ്ലിപ്പാകുന്നത് പോലെ ട്രെയിനും സ്ലിപ്പാകില്ലേ? ഉരുക്കുപാളത്തിലൂടെ ഉരഞ്ഞ് ഓടി തയഞ്ഞ് തീവണ്ടി ചക്രങ്ങളും പാളവും മിനുസമായിരിക്കില്ലേ അപ്പോൾ സ്ലിപ്പാകാനുള്ള സാധ്യതയും കൂടുതല്ലേ? പേടിക്കേണ്ട.

എന്തിനും ഏതിനും പരിഹാരം കണ്ടെത്തുന്ന മനുഷ്യൻ ഇതിനും പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ട്രെയിനിന്റെ എഞ്ചിൻ സ്ലിപ്പാകാതിരിക്കാൻ ചക്രങ്ങൾക്ക് മുൻപിൽ മണൽ വിതറിയാണ് ട്രെയിൻ പാളത്തിൽ നിന്ന് തെന്നിപോകുന്നത് തടയുന്നത്. കേൾക്കുമ്പോൾ പലരും നെറ്റി ചുളിക്കുന്നുണ്ടാകും അല്ലേ? തമാശയല്ല എന്നാൽ സംഗതി സത്യമാണ്.ശാസ്ത്ര പ്രചാരകനായ ബൈജു രാജ് എന്നയാളാണ് ഈ രഹസ്യം സാധാരണക്കാരിലേക്കെത്തിച്ചത്. എങ്ങനെയാണ് മണൽ വിതറുന്നതെന്നല്ലേ?

ഉരുക്കിന്റെ പാളത്തിൽ ഉരുക്കിന്റെ ചക്രം കറങ്ങുമ്പോൾ ഘർഷണം കുറവായിരിക്കും എന്നറിയാമല്ലോ.അതിനാൽ..പ്രധാനമായും മഞ്ഞു കാലത്തും മഴക്കാലത്തും ട്രെയിൻ ഓടിത്തുടങ്ങുന്ന സമയത്തും, പെട്ടന്ന് നിർത്തേണ്ട സമയത്തും ചക്രം പാളത്തിൽ സ്ലിപ്പ് ആവാതിരിക്കാൻ എൻജിന്റെ ചക്രത്തിന്റെ മുന്നിലായി പാളത്തിലായി മണൽ വിതറും. ചക്രങ്ങൾക്ക് മുന്നിൽ മണൽ വിതറാനായി ട്രെയിൻ ഓപ്പറേറ്റർ ഒരു ബട്ടൺ അമർത്തും.അല്ലെങ്കിൽ ട്രെയിനിന്റെ ചക്രങ്ങൾ വഴുതിപ്പോകുന്നതായി ഓൺബോർഡ് കമ്പ്യൂട്ടറുകൾ മനസ്സിലാക്കുമ്പോൾ ട്രെയിനിന്റെ ട്രാക്ഷൻ കൺട്രോൾ ഓട്ടോമാറ്റിക്കായി കിക്ക് ഇൻ ചെയ്തു മണൽ വിതറാനും കഴിയും.

പരുക്കൻ മണൽ ട്രെയിനിന് ആവശ്യമായ സമയത്തു അധിക ഘർഷണം നൽകുന്നു.എന്നാൽ തീവണ്ടിയിലെ എല്ലാ ചക്രങ്ങളിലേക്കും ഈ രീതിയിൽ മണൽ വിതറാറില്ല. എൻജിന്റെ ചക്രങ്ങളിൽ മാത്രം. കാരണം എൻജിന്റെ ചക്രങ്ങൾ മാത്രമാണ് ട്രാക്ഷൻ നൽകുന്നത്. നമ്മുടെ ഇന്ത്യൻ റെയിൽവേയുടെ WAP-കൾ, WAG-കൾ, WDP-കൾ പോലെയുള്ള മിക്കവാറും എല്ലാ പുതിയ മോഡൽ എഞ്ചിനുകൾക്കും ചക്രങ്ങൾക്ക് മുന്നിൽ ഒരു നോസൽ ഔട്ട്ലെറ്റ് ഉള്ള ഒരു പ്രത്യേക മണൽ പെട്ടി ഘടിപ്പിച്ചു വച്ചിട്ടുണ്ടേ്രത . ഇന്ത്യയിലെ ഏറ്റവും ശക്തമായ എഞ്ചിനായ WAG9-ൽ ഓരോ ചക്രങ്ങളിലും 50 കിലോഗ്രാം മണൽ പെട്ടി ഉണ്ടെന്നാണ് വിവരം.WAP 4 ന് 4 ഉം, WAG 7 ന് 8 ഉം മണൽ പെട്ടികളും ഉണ്ട്. ഇനി ട്രെയിൻ കാണുമ്പോൾ മണൽപ്പെട്ടി ഉണ്ടോ എന്ന് നോക്കാൻ മറക്കണ്ട.കേട്ടോ വെബ് ഡെസ്‌ക് ജനം ടിവി ഡോട്ട് കോം.

Tags: tarin
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies