തിരുവനന്തപുരം: പാപ്പനംകോട്ട് കിടപ്പ് രോഗിയായ വൃദ്ധയെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചിപ്പുല്ലുവിള സ്വദേശി ഗിരിജാ കുമാരിയാണ് മരിച്ചത്. ഭർത്താവ് സദാശിവൻ നായരെ വൈദ്യുതാഘാതമേറ്റ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗിരിജയുടെ മരണകാരണം അവ്യക്തമാണ്.
ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് വീട്ടിനുള്ളിൽ ഗിരിജാ കുമാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് താസമിക്കുന്ന മകൻ വീട്ടിൽ എത്തിയപ്പോൾ വാതിൽ പൂട്ടിയിരിന്നു. വിളിച്ചിട്ടും അനക്കമുണ്ടായിരുന്നില്ല. തുടർന്ന് അയൽവാസികളെ വിളിച്ചു വരുത്തി വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ ഗിരിജയെ കണ്ടെത്തിയത്.
അവശനിലയിൽ ശുചിമുറിക്കുള്ളിൽ കിടന്നിരുന്ന സദാശിവൻ നായരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഹീറ്ററിൽ നിന്ന് സ്വയം വൈദ്യുതാഘാത മേൽപിച്ചതാണെന്നാണ് നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗിരിജയുടെ മരണ കാരണം വ്യക്തമായിട്ടില്ല. ശരീരത്തിൽ പരിക്കുകളില്ല. ഫോറൻസിക് വിദഗ്ധർ വീട്ടിലെത്തി പരിശോധന നടത്തി.
ദീർഘകാലമായി കിടപ്പ് രോഗിയാണ് ഗിരിജ. ഭർത്താവ് സദാശിവൻ നായർ കെ.എസ്.ഇ.ബി യിൽ നിന്ന് വിരമിച്ചയാളാണ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സദാശവൻ നായർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണോയെന്ന സംശയം പോലീസിനുണ്ട്
Comments