170 വർഷം കാണാമറയത്ത്; ഒടുവിൽ ഇന്ത്യയിൽ കണ്ടെത്തി, മയിലിനേക്കാൾ സുന്ദരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

170 വർഷം കാണാമറയത്ത്; ഒടുവിൽ ഇന്ത്യയിൽ കണ്ടെത്തി, മയിലിനേക്കാൾ സുന്ദരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 03:50 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും സൗന്ദര്യമുള്ള പക്ഷി ഏതാണ് ? സ്വാഭാവികമായും നമ്മുടെ ദേശീയ പക്ഷിയായ മയിലിന്റെ പേരായിരിക്കും നിങ്ങൾ പറയുക.. എന്നാൽ മയിലിനോട് സൗന്ദര്യത്തിന്റെ കാര്യത്തിൽ കട്ടയ്‌ക്ക് നിൽക്കുന്ന മറ്റ് പക്ഷികളും ഈ ലോകത്തുണ്ട്. അതിലൊരാളെ 170 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ കണ്ടെത്തിയിരിക്കുകയാണ്. വംശനാശം സംഭവിച്ചുവെന്ന് കരുതുന്ന ഈ പക്ഷിയെ കണ്ടെത്തിയിരിക്കുന്നത് ബംഗാളിലാണ്..

ബംഗാളിലെ സെഞ്ചൽ വന്യജീവി സംങ്കേതത്തിൽ നിന്നുമാണ് സാറ്റിർ ട്രാഗോപാൻ എന്ന അപൂർവ്വയിനം പക്ഷിയെ കണ്ടെത്തിയത്. 170 വർഷങ്ങൾ ശേഷമാണ് ഇവയെ വീണ്ടും കണ്ടെത്തിയിരിക്കുന്നത്. ഈ പക്ഷിയെ കുറിച്ച് പറഞ്ഞുകേട്ടുള്ള അറിവ് മാത്രമേ വന്യജീവി സംരക്ഷകർക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ ഇവയെ നേരിട്ട് കാണാനും ക്യാമറയിൽ പകർത്താനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണവർ. വന്യജീവി സംരക്ഷണം നന്നായി നടക്കുന്ന എന്നതാണ് ഇതിനർത്ഥമെന്ന് സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ധൃതി ബാനർജി പറയുന്നു.

ഡാർജിലിംഗിലെ സൊനാഡ പട്ടണത്തിലെ രണ്ടാം ബ്ലോക്കിൽ നിന്നാണ് വനപാലകർ ഈ പക്ഷിയെ കണ്ടെത്തിയത്. മുനാൽ എന്നാണ് ഇവയെ പ്രാദേശമായി വിളിക്കാറുള്ളത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പക്ഷികളിൽ ഒന്നാണ് ഇവ. ഡാർജിലിംഗിലെ ന്യൂറവല്ലി നാഷണൽ പാർക്കിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. ഈ വർഷം ഏപ്രിലിൽ ആണ് പെൺ വിഭാഗത്തിൽപ്പെട്ട സാറ്റിർ ട്രാഗോപാനെ കാണുന്നത്.

തുടർന്ന് പക്ഷിയെ നിരീക്ഷിക്കാൻ ഞങ്ങൾ ക്യാമറകൾ സ്ഥാപിച്ചു. അതിനുശേഷം ഒരു ആൺ ട്രാഗോപാനെ കണ്ടെത്തി. പിന്നീട് ഓഗസ്റ്റ് മാസത്തിൽ ആൺ വിഭാഗത്തിൽപ്പെട്ട മൂന്ന് പക്ഷികളെ കണ്ടത്തുകയും പിടികൂടുകയും ചെയ്തുവെന്ന് വന്യജീവി സങ്കേതത്തിലുള്ളവർ പറയുന്നു. വംശനാശം സംഭവിക്കുന്ന പക്ഷികളുടെ ലിസ്റ്റിലാണ് ഇവയെ കണക്കാക്കുന്നത്. വേനൽക്കാലത്ത് 2400-4200 മീറ്ററും ശൈത്യകാലത്ത് 1800 മീറ്ററും ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്.

ഏകദേശം 2400 മുതൽ 3700 മീറ്റർ വരെ ഉയരത്തിലുള്ള തണുത്തതോ ഈർപ്പമുള്ളതോ ആയ പർവതപ്രദേശങ്ങളിലാണ് സാറ്റിർ ട്രാഗോപനുകളെ കൂടുതലായും കാണപ്പെടുന്നത്. ആൺ വിഭാഗത്തിൽപ്പെട്ട സാറ്റിർ ട്രാഗോപന് ഏകദേശം 71 സെന്റീമീറ്റർ നീളവും പെൺ വിഭാഗത്തിൽപ്പെട്ട പക്ഷികൾക്ക് ഏകദേശം 61 സെന്റീമീറ്റർ നീളവുമാണ് ഉള്ളത്. ഈ പക്ഷിയുടെ നിറമാണ് ആളുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്.

ആൺ പക്ഷികളെ സംബന്ധിച്ചിടത്തോളം അവയുടെ കഴുത്ത് മുതൽ വയറുവരെ ഓറഞ്ചും ഇളം ചുവപ്പും കലർന്ന നിറമാണ്. പുറെ ഭാഗമാകട്ടെ ഇരുണ്ട തവിട്ടുനിറത്തിലുമാണുള്ളത്. കഴുത്തിന് താഴത്തേക്ക് ധാരാളം പുള്ളികളുണ്ട്. പെൺപക്ഷികളെ സംബന്ധിച്ചിടത്തോളം മൊത്തത്തിൽ തവിട്ടുനിറത്തിലാണ് കാണപ്പെടുന്നത്. ഇവയുടെ വാലുകൾ ഇളം ബ്രൗൺ നിറത്തിലാണുള്ളത്. കാണാൻ ഏറ്റവും ഭംഗി ആൺ പക്ഷികളെയാണ്.

വംശനാശത്തിൽ നിന്നും ട്രാഗോപാൻ പക്ഷികളെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് പശ്ചിമബംഗാളിലെ വന്യജീവി സംരക്ഷകർ. അവരുടെ സംരക്ഷണം ഫലവത്തായതിന്റെ തെളിവാണ് പക്ഷികളെ വീണ്ടും കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Tags: Viral Video
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies