ജഹാംഗീർപുരി സംഘർഷം; വെടിയുതിർത്ത യൂനുസിനെ പോലീസ് പിടികൂടിയത് ഡൽഹി വിടാൻ ഒരുങ്ങവേ

Published by
Janam Web Desk

ന്യൂഡൽഹി: ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ശോഭായാത്രയ്‌ക്ക് നേരെ മതഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ വെടിയുതിർത്ത യൂനുസ് എന്ന സോനു പിടിയിലായത് ഡൽഹി വിടാൻ ഒരുങ്ങുന്നതിനിടെ. പോലീസ് തനിക്കായി വല വിരിച്ചത് അറിഞ്ഞ് സുരക്ഷിത കേന്ദ്രത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുകയായിരുന്നു ഇയാൾ.

ഇതിനായി ആരിൽ നിന്നോ പണം വാങ്ങാൻ എത്തിയ സോനുവിനെ വീടിന്റെ അര കിലോമീറ്റർ അകലെ വെച്ച് പിടികൂടുകയായിരുന്നു. ജഹാംഗീർപുരിയിൽ നടന്ന ആക്രമണത്തിന് ശേഷം താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഇയാൾക്ക് ധാരണയുണ്ടായിരുന്നു. പോലീസിനെ ഭയന്ന് ഡൽഹി വിടാൻ പദ്ധതിയിടുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

പണം വാങ്ങാനാണ് ഇയാൾ ഒളിത്താവളത്തിൽ നിന്നും പുറത്ത് കടന്നത്. എന്നാൽ പോലീസ് ഇയാൾക്ക് വേണ്ടി വലവിരിച്ചിരുന്നു. പണം വാങ്ങാൻ പുറത്തിറങ്ങിയ പ്രതിയെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ഇയാൾക്കും നാല് സഹോദരങ്ങൾക്കുമെതിരെ കേസ് ചുമത്തിയിട്ടുണ്ടെന്നും, യൂനുസിന്റെ ഒരു സഹോദരൻ ഹുസൈന്റെ പേരിൽ 40 കേസുകളാണ് ഉള്ളതെന്നും പോലീസ് വ്യക്തമാക്കി.

ജഹാംഗീർപുരിയിൽ ഇറച്ചിക്കട നടത്തുന്നവരാണ് സോനുവും സഹോദരങ്ങളും. ഒരു സഹോദരൻ ആയൂബ് അലി രണ്ട് മാസമായി ഡൽഹിയിലെ ജയിലിൽ കഴിയുകയാണ്. അറസ്റ്റിലായ യൂനുസിനെ കഴിഞ്ഞ ദിവസമാണ് പോലീസ് കോടതിയിൽ ഹാജരാക്കിയത്. തുടർ അന്വേഷണത്തിനായി ഇയാളെ നാല് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു.

ഏപ്രിൽ 16ന് നടന്ന ആക്രമണത്തിൽ അൻസാർ, സലീം, ദിൽഷാദ്, സോനു, ആഹിർ എന്നീ അഞ്ച് പ്രതികളെയാണ് ഡൽഹി കോടതി പോലീസ് കസ്റ്റഡിയിൽ അയച്ചത്. ദേശീയ സുരക്ഷാ നിയമം ഉൾപ്പെടെ ഇവരുടെ മേൽ ചുമത്തിയിട്ടുണ്ട്. കേസിലെ മറ്റ് നാല് പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും പോലീസ് ഉത്തരവിട്ടിരുന്നു.

Share
Leave a Comment