കാസർകോട്: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛൻ അറസ്റ്റിൽ. പതിനാറുകാരിയായ മകളെയാണ് അച്ഛൻ പീഡിപ്പിച്ചത്. കാസർകോടാണ് സംഭവം. സംഭവത്തിൽ അച്ഛനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിന് മംഗലാപുരത്തെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്.
ഗർഭച്ഛിദ്രം നടത്താൻ പെൺകുട്ടിയുമായി നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ആശുപത്രി അധികൃതർ ചോദ്യങ്ങൾ ചോദിച്ചതോടെ ഇവർ ഇവിടെ നിന്നും മടങ്ങി. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതി ആശുപത്രിയിൽ നൽകിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മംഗലാപുരത്ത് നിന്നും അറസ്റ്റിലാകുന്നത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതിയ്ക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തി കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
Comments