ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ കുൽഗാമിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ സൈന്യം വധിച്ചു.
ജെയ്ഷ്-ഇ-മുഹമ്മദ് സംഘടനയിലെ സജീവ പ്രവർത്തകനാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പോലീസ് അറിയിച്ചു. കുൽഗാമിൽ സംഘർഷം തുടരുകയാണ്.
അതേസമയം സിഐഎസ്എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരർ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
ജമ്മുവിലെ സൈനിക ക്യാമ്പിന് സമീപമായിരുന്നു ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കപ്പെട്ടത്. ഒരു ജവാൻ വീരമൃത്യു വരിക്കുകയും ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്‌ഷെ ഭീകരർ കൊല്ലപ്പെടുകയും ചെയ്തു.
















Comments