മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മണിപ്പൂർ സെമിയിൽ. നിർണ്ണായക മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കർണാടകയെ തോൽപ്പിച്ചാണ് ബി ഗ്രൂപ്പിൽ നിന്ന് മണിപ്പൂർ സെമിയിൽ കടന്നത്. മണിപ്പൂരിനായി ലൂൻമിൻലെൻ ഹോകിപ് ഇരട്ടഗോൾ നേടി. സോമിഷോൺ ഷിറകിന്റെ വകയാണ് ഒരു ഗോൾ.
നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റാണ് മണിപ്പൂരിനുള്ളത്. നിലവിൽ ഗ്രൂപ്പിൽ ഒന്നാമതാണ് മണിപ്പൂർ. മൂന്ന് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയും ഒരു സമനിലയുമായി നാല് പോയിന്റാണ് കർണാടകയ്‌ക്ക് ഉള്ളത്. 25 ന് ഗുജറാത്തിന് എതിരെയാണ് കർണാടകയുടെ അവസാന മത്സരം.
19-ാം മിനിറ്റിലാണ് സോമിഷോൺ ഷിറകിന്റെ ഗോൾ പിറന്നത്. 42-ാം മിനിറ്റിൽ ലൂൻമിൻലെൻ ഹോകിപ് പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി ഗോൾ അടിക്കുകയായിരുന്നു. അടുത്ത രണ്ട് നിമിഷത്തിനുള്ളിൽ, 44-ാം മിനിറ്റിൽ ഹോകിപിന്റെ വക അടുത്ത ഗോളും പിറന്നതോടെ മണിപ്പൂർ ലീഡ് മൂന്നാക്കി ഉയർത്തി. രണ്ടാം പകുതിയിൽ കർണാടകയുടെ മുന്നേറ്റമാണ് കണ്ടത്. ഇടവേളയിൽ കർണാടകയ്‌ക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളൊന്നും നേടാനായില്ല.
Comments