പിസിഎഫ് അബുദാബി എമിറേറ്റ്സ് കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മീറ്റിനോടനുബന്ധിച്ച് നടന്ന സൗഹൃദ കൂട്ടായ്മയിൽ അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ഇല്യാസ് തലശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ലോകസഭാ അംഗം എകെ ബീരാൻകുട്ടി, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റും സിറാജ് ദിനപത്രം സീനിയർ ന്യൂസ് റിപ്പോർട്ടറുമായ റാഷിദ് പൂമാടം, ഐസിസി പ്രസിഡന്റ് എൻ.കെ ഇസ്മയിൽ, മാദ്ധ്യമ പ്രവർത്തകരായ എൻ.എം അബൂബക്കർ, സമീർ കല്ലറ, പിസിഎഫ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Comments