ഹൃദയമുള്ളവരേ കാണൂ - ഇതാ ഹൃദയമില്ലാതെ ജീവിച്ച ഒരാൾ; വീഡിയോ കാണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹൃദയമുള്ളവരേ കാണൂ – ഇതാ ഹൃദയമില്ലാതെ ജീവിച്ച ഒരാൾ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 06:48 pm IST
Facebook
Twitter
WhatsAppTelegram

ഹൃദയമില്ലാതെ മനുഷ്യന് ജീവിക്കാൻ സാധിക്കുമോ ? എന്തൊരു ചോദ്യമാണല്ലേ… ഹൃദയമില്ലങ്കിൽ എങ്ങനെയാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തുക… ഓക്‌സിജൻ അടങ്ങിയിരിക്കുന്ന രക്തം എത്തിയില്ലെങ്കിൽ ശരീരം ചലനമറ്റു പോകില്ലേ.. ഇങ്ങനെ കുറെയേറെ സംശയങ്ങൾ ഉണ്ടാകും. നമ്മൾ ഉറങ്ങുമ്പോൾ പോലും പ്രവർത്തിക്കുന്ന ഹൃദയം നിലച്ചാൽ അതിനർത്ഥം മരണം സംഭവിച്ചു എന്നാണ്.

എന്നാൽ ഹൃദയം ഇല്ലാതെയും ജീവിച്ച ഒരാളുണ്ട്. ഹൃദയമിടിപ്പും നാഡീസ്പന്ദനവും ഇല്ലാതിരുന്ന ഒരാൾ.. പഴയ മുത്തശ്ശി കഥകളിലെ പ്രേതമോ പിശാചോ ഒന്നും അല്ല അമേരിക്കൻ സ്വദേശിയായ ക്രെയ്ഗ് ലൂയിസ് എന്ന 55 കാരൻ. അമിലോയിഡോസിസ് എന്ന മാരക അസുഖം ബാധിച്ചാണ് ക്രെയ്ഗിനെ ടെക്‌സസിലുള്ള ആശുപത്രിയിൽ എത്തിക്കുന്നത്. ലോകത്ത് പത്ത് ലക്ഷത്തിൽ താഴെ ആളുകൾക്ക് ബാധിക്കുന്ന അപൂർവ്വ രോഗമായതിനാൽ തന്നെ കൃത്യമായ ചികിത്സകൾ ഒന്നും ഇല്ല. രോഗികളുടെ ഹൃദയസ്പന്ദനം കൃത്യമാക്കാൻ പേസ് മേക്കർ സ്ഥാപിക്കുകയാണ് പതിവ്. എന്നാൽ ക്രെയ്ഡിന്റെ അവസ്ഥ അതീവ ഗുരുതരമായതിനാൽ അതിനും സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഇനി 12 മണിക്കൂർ മാത്രമേ ക്രെയ്ഗ് ജീവിക്കുകയുളളൂ എന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം.

എന്നാൽ അത്ര പെട്ടെന്നൊന്നും തന്റെ ഭർത്താവിനെ മരണത്തിന് വിട്ടുകൊടുക്കാൻ ക്രെയ്ഗിന്റെ ഭാര്യ തയ്യാറായിരുന്നില്ല. അവർ ടെക്‌സസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സർജൺ ഡോ. ബില്ലി കോണിനെ കാണാനെത്തി. തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇതായിരുന്നു ലോകത്തെ ഞെട്ടിച്ച കണ്ടുപിടിത്തത്തിലേക്ക് നയിച്ച ആ നിർണായക സംഭവം.

മനുഷ്യ ഹൃദയത്തെ മാറ്റി സ്ഥാപിക്കാനോ നന്നാക്കാനോ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു അദ്ദേഹം. ഡോ. കോണും സുഹൃത്തായ ഡോ ബഡ് ഫ്രേസിയറും ചേർന്ന് കണ്ടിന്യുവസ് ഫ്‌ലോ എന്ന ഉപകരണം നിർമ്മിച്ചിരുന്നു. ഹൃദയസ്പന്ദനമോ, നാഡീസ്പന്ദനമോ ഇല്ലാതെ മനുഷ്യജീവൻ നിലനിർത്താൻ കഴിയുന്ന ഉപകരണം. മനുഷ്യനിൽ പരീക്ഷിക്കുന്നതിന് മുന്നോടിയായി മറ്റ് ജീവികളിൽ ഡോക്ടർമാർ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 38 പശുക്കിടാങ്ങളെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. അത് വിജയകരമായതോടെ മനുഷ്യനിൽ പരീക്ഷിക്കാൻ തീരുമാനിച്ചു.

ക്രെയ്ഗ് ലെവിസിന്റെ ഹൃദയം നീക്കം ചെയ്ത ശേഷം പുതിയ ഉപകരണം സ്ഥാപിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു ദിവസത്തിനകം ഇയാൾ ആരോഗ്യസ്ഥിതി വീണ്ടെടുത്തു. ശസ്ത്രക്രിയയ്‌ക്ക് മുൻപ് കോമയിലായിരുന്നു ക്രെയ്ഗ് ലൂയിസ് അതിന് ശേഷം എഴുന്നേറ്റ് ഇരിക്കുകയും സംസാരിക്കുകയും ചെയ്തു.

ക്രെയ്ഗിന്റെ പൾസ് പരിശോധിച്ച ഡോക്ടർമാർ പോലും ഞെട്ടിപ്പോയി. നാഡീസ്പന്ദനത്തിന് പകരം ഒരു മൂളൽ മാത്രമാണ് കേട്ടത്. എന്നാൽ കണ്ടിന്യുവസ് ഫ്‌ലോ എന്ന ഉപകരണത്തിന്റെ സഹായത്തോടെ രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങിലേക്കും എത്തി. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായെങ്കിലും അതേ വർഷം ഏപ്രിലിൽ ക്രെയ്ഗ് ലൂയിസ് മരിച്ചു. കരൾ, വൃക്ക സംബന്ധമായ രോഗങ്ങൾ ബാധിച്ചാണ് ക്രെയ്ഗ് മരിച്ചത്. അങ്ങനെ ഹൃദയം ഇല്ലാതെ ഒരു മാസത്തോളം ജീവിച്ച ഏക വ്യക്തിയായി ക്രെയ്ഗ് ലൂയിസ്.

Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies