ന്യൂഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീട് ആക്രമിച്ച കേസിൽ യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യയും കക്ഷി ചേരും. ഡൽഹി പോലീസിന്റെ അഭ്യർത്ഥന മാനിച്ചാണ് തേജസ്വി സൂര്യ കേസിന്റെ ഭാഗമാകുന്നത്. കശ്മീർ ഫയൽസ് സിനിമയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയതിനെതിരെ മാർച്ച് 30നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യുവമോർച്ച മാർച്ച് നടത്തിയത്.
തേജസ്വി സൂര്യ നയിച്ച മാർച്ചിൽ നിന്ന് ചിലർ കേജ്രിവാളിന്റെ വസതിയുടെ പരിസരത്തേക്ക് കവാടം ചാടി കടക്കുകയായിരുന്നു. വസതിയുടെ മുറ്റം അലങ്കോലമാക്കിയെന്ന പേരിലാണ് കേസ് . എട്ടുപേരാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് വേണ്ടത്ര വിവരങ്ങൾ ശേഖരിക്കാൻ പോലീസിന് സാധിച്ചില്ലെന്നാണ് ഡൽഹി ഹൈക്കോടതിയുടെ കണ്ടെത്തൽ. ഡൽഹി മുഖ്യമന്ത്രിയുടെ വസതിക്ക് മതിയായ സുരക്ഷ നൽകുന്നതിലും പോലീസ് പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ റാലി തികച്ചും സമാധാനപരമായിരുന്നുവെന്നും റാലിയിൽ കടന്നുകയറിയ സാമൂഹ്യവിരുദ്ധരാണ് അക്രമം അഴിച്ചുവിച്ചതെന്നുമാണ് യുവമോർച്ച നൽകിയ പരാതിയിൽ പറയുന്നത്.
Comments