ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2026, 04:50 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ മോശം വെളിച്ചം മൂലം കളി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍. മോശം വെളിച്ചം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി വിലയിരുത്തുന്ന ടെസ്റ്റ് മത്സരങ്ങളില്‍, ഇരു ടീമുകളുടെയും സമ്മതത്തോടെ ചുവന്ന പന്തിന് പകരം പിങ്ക് പന്ത് ഉപയോഗിച്ച് മത്സരം നടത്താനുള്ള പരീക്ഷണത്തിന് ഐസിസി അനുമതി നല്‍കി. അഹമ്മദാബാദില്‍ ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗത്തിലാണ് ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഈ ശുപാര്‍ശയ്‌ക്ക് അംഗീകാരം ലഭിച്ചത്.

നിലവില്‍ ഡേ-നൈറ്റ് ടെസ്റ്റുകളില്‍ മാത്രമാണ് പിങ്ക് പന്തുകള്‍ ഉപയോഗിക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ സാധാരണ പകല്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിലും വെളിച്ചക്കുറവുള്ളപ്പോള്‍ കളി തുടരാന്‍ ഇത് സഹായിക്കും. എന്നാല്‍ ജൂണ്‍ 4-ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് – ന്യൂസിലന്‍ഡ് പരമ്പരയില്‍ ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരില്ല. വെളിച്ചക്കുറവ് മൂലമുള്ള സമയനഷ്ടം കുറയ്‌ക്കുന്നതിനായി മെരിലബോണ്‍ ക്രിക്കറ്റ് ക്ലബ്ബുമായി ചേര്‍ന്ന് ലൈറ്റിംഗ് സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുമെന്നും ഐസിസി അറിയിച്ചു.

ഏകദിന, ട്വന്റി-20 മത്സരങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള ഡ്രിങ്ക്‌സ് ബ്രേക്കുകളുടെ സമയത്ത് ഹെഡ് കോച്ചുമാര്‍ക്കോ നിര്‍ദ്ദിഷ്ട സ്റ്റാഫിനോ ഗ്രൗണ്ടില്‍ പ്രവേശിച്ച് കളിക്കാരുമായി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐസിസി അനുമതി നല്‍കി. മുന്‍പ് രാജ്യാന്തര ക്രിക്കറ്റില്‍ ഇതിന് അനുവാദമുണ്ടായിരുന്നില്ല. ഡ്രിങ്ക്‌സ് കൊണ്ടുവരുന്ന കളിക്കാര്‍ വഴിയായിരുന്നു സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. എന്നാല്‍ ഐപിഎല്‍ പോലുള്ള ഫ്രാഞ്ചൈസി ലീഗുകളിലെ സ്ട്രാറ്റജിക് ടൈംഔട്ട് മാതൃകയിലാണ് ഇപ്പോള്‍ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

കൂടാതെ, ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റായിരിക്കുമെന്നും കളി പുനരാരംഭിക്കുമ്പോള്‍ ബാറ്റര്‍മാര്‍ തയ്യാറായിരിക്കണമെന്നും ഐസിസി വ്യക്തമാക്കി. ബാറ്റര്‍ ക്രീസില്‍ ചലിക്കുന്നതിനനുസരിച്ച് ലെഗ് സൈഡിലെ വൈഡുകള്‍ കൃത്യമായി നിര്‍ണ്ണയിക്കാന്‍ അമ്പയര്‍മാരെ സഹായിക്കുന്ന ‘ഗൈഡ് ലൈനുകള്‍’ സ്ഥിരമായി ഉപയോഗിക്കാന്‍ ഐസിസി തീരുമാനിച്ചു. 2025-ല്‍ ആരംഭിച്ച ഇതിന്റെ പരീക്ഷണം വിജയകരമായതിനെ തുടര്‍ന്നാണിത്.

സംശയസ്പദമായ ബൗളിംഗ് ആക്ഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് അത് കൃത്യമായി വിലയിരുത്താന്‍ മാച്ച് ഒഫീഷ്യലുകള്‍ക്ക് ഹോക്ക്-ഐ ഡാറ്റ ലഭ്യമാക്കുമെന്നും ഐസിസി അറിയിച്ചു.

Tags: t20icctest cricketchanging rule
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies