പാലക്കാട്:ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്.
പോപ്പുലർ ഫ്രണ്ട് ആരാധനാലയങ്ങൾ അക്രമത്തിനായി ദുരുപയോഗം ചെയ്യുന്നു.പള്ളികൾ കേന്ദ്രീകരിച്ച് പോപ്പുലർ ഫ്രണ്ട് നടത്തുന്ന അക്രമങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശംഖുവാരതോട് പള്ളിയിലെ ആദ്യത്തെ ഇമാം സഞ്ജിത് കേസിൽ പ്രതിയായി. രണ്ടാമത്തെ ഇമാം ശ്രീനിവാസൻ കേസിൽ പ്രതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാംമത വിശ്വാസികൾ ഇവരെ ഒറ്റപ്പെടുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് ഉണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന് ഗുരുതര വീഴ്ച ഉണ്ടായതായി അദ്ദേഹം ആരോപിച്ചു. മേലാമുറിയിലും ബിജെപി ഓഫീസിന് മുന്നിലെയും പോലീസ് പിക്കറ്റ് പോസ്റ്റ് പിൻവലിച്ചു. അക്രമം നടത്താൻ പോലീസ് അവസരമൊരുക്കുന്നു. കശ്മീരിൽ ഭീകരപ്രവർത്തനം കുറഞ്ഞപ്പോൾ കേരളത്തിൽ വർദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ – സഞ്ജിത് കേസിലെ പ്രതികൾക്ക് സി പി എമ്മുമായി ബന്ധമുണ്ട്. പ്രതികൾ പലരും എസ്എഫ്‌ഐ പ്രവർത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നിലപാട് ആണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് എം എൽ എ ശ്രീനിവാസന്റെ കുടുംബത്തെ കാണാൻ പോയില്ല. ശ്രീനിവാസന്റെ അച്ഛൻ കോൺഗ്രസിന്റെ ബൂത്ത് ഏജൻറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments