തൃശൂർ: പിടിച്ചെടുത്ത ലഹരി വസ്തുക്കൾ കത്തിച്ചു നശിപ്പിച്ച് സിറ്റി പോലീസ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊതുജന അവബോധത്തിന് വേണ്ടിയാണ് ഇവ കത്തിച്ചു നശിപ്പിച്ചത്. 60 കിലോ കഞ്ചാവ് മെത്ത ഫിറ്റമിൻ 134 ഗ്രാം, 390 ഗ്രാം ഹാഷിഷ് ഓയിൽ കൂടാതെ കഞ്ചാവ് ബീഡിയും മറ്റ് പുകയില ഉത്പന്നങ്ങളുമാണ് കത്തിച്ചു കളഞ്ഞത്.
കോടതിയുടെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്. കഴിഞ്ഞ മാസങ്ങളിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടിയവയാണ് ഇവയെന്ന് സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവൽക്കരണം പൊതുജനങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പോലീസ് പൊതുജനത്തിൽ എത്തിക്കുന്നത്.















