കൊച്ചി ; സിപിഎം നേതാവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചതിന് പന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജെയിംസ് മാത്യു പാർട്ടി പ്രവർത്തനം പൂർണമായി നിർത്തുന്നു എന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.
അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്. ജില്ലാ കമ്മറ്റിയിൽ പ്രവർത്തിക്കാം എന്നാണ് ജയിംസ് മാത്യു നേരത്തെ പറഞ്ഞിരുന്നത്. ഇന്നലെയും ജില്ലാകമ്മിറ്റിയിൽ കണ്ടതാണ്. അപ്പോഴും ഇങ്ങനെ ഒരു ആവശ്യം ജയിംസ്മാത്യു പറഞ്ഞിട്ടില്ല എന്നും കോടിയേരി വ്യക്തമാക്കി.
എന്നാൽ സജീവ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും പുതിയ സംരംഭം തുടങ്ങാനാണ് തീരുമാനമെന്നും ജെയിംസ് മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചല കമ്മിറ്റികളിൽ നിന്ന് മാത്രമാണ് മാറി നിൽക്കുന്നത്. ഇതിന് പാർട്ടിയുടെ അനുമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments