ഗുജറാത്ത് മോഡൽ 14 വർഷം മുൻപ് ഞാൻ പറഞ്ഞ കാര്യം! പിണറായി വിജയനെ നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുന്നു, കെഎസ്ആർടിസി സംഘത്തെ യുപിയിലേക്ക് അയക്കണമെന്നും എപി അബ്ദുള്ളക്കുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുജറാത്ത് മോഡൽ 14 വർഷം മുൻപ് ഞാൻ പറഞ്ഞ കാര്യം! പിണറായി വിജയനെ നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുന്നു, കെഎസ്ആർടിസി സംഘത്തെ യുപിയിലേക്ക് അയക്കണമെന്നും എപി അബ്ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 04:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ‘ഗുജറാത്ത് മോഡൽ’ പഠിക്കാനുള്ള കേരള സർക്കാർ സംഘത്തിന്റെ ഗുജറാത്ത് സന്ദർശനം മാതൃകാപരമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ഇത്തരമൊരു തീരുമാനം സംസ്ഥാന സർക്കാരെടുത്തതിൽ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പതിനാല് വർഷം മുൻപ് താൻ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഗുജറാത്ത് മോഡൽ കണ്ട് പഠിക്കണമെനന് കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് അകത്തും പുറത്തും ശക്തമായി പറഞ്ഞ ഒരാളായിരുന്നു താൻ. അടിസ്ഥാന വികസന രംഗത്ത് വലിയ പുരോഗതി ഗുജറാത്തിൽ ഉണ്ടായിട്ടുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഗുജറാത്തന്റെ സമസ്ത മണ്ഡലങ്ങളിലും മാതൃകാപരമായ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഇപ്പോഴത്തെ തീരുമാനത്തെ വൈകിവന്ന ബുദ്ധി എന്ന് വിമർശിക്കാനല്ല ഉള്ളിൽ തട്ടി അഭിനന്ദിക്കാനാണ് തയ്യാറാകുന്നത്. ഗുജറാത്തിൽ മാത്രം പോയാൽ പോര വേണമെങ്കിൽ പിണറായി വിജയന്റെ ഭരണത്തിന് കീഴിലുള്ള കെ.എസ്.ആർ.ടി.സിയിൽ നിന്നുള്ള ഒരു സംഘത്തെ യോഗി ആദിത്യനാഥിന്റെ ഭരണത്തിലുള്ള യു.പിയിലേക്ക് കൂടി അയക്കണമെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

കണ്ണൂരിൽ വെച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ വികസനങ്ങൾ കേരളം മാതൃകയാക്കണമെന്ന് പ്രസ്താവിച്ചതിനെ തുടർന്നാണ് അബ്ദുള്ളക്കുട്ടിയെ പാർട്ടി പുറത്താക്കുന്നത്. ഹർത്താൽ വിരുദ്ധ പ്രസ്താവന നടത്തിയതും മതപരമായ ചടങ്ങുകളിൽ പരസ്യമായി പങ്കെടുത്തതും വിവാദമായിരുന്നു. പിന്നാലെയാണ് എപി അബ്ദുള്ളക്കുട്ടിയെ പുറത്താക്കുന്നത്.

Tags: Narendra ModiGujaratap abdullakutty
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies