'വരൂ ക്ഷമയുടെ നെല്ലിപ്പലക കാണാം..!'- വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

‘വരൂ ക്ഷമയുടെ നെല്ലിപ്പലക കാണാം..!’- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 08:47 am IST
Facebook
Twitter
WhatsAppTelegram

ക്ഷമയുടെ നെല്ലിപ്പലക കണ്ടു’ എന്ന് പറയാത്തവരായി അല്ലെങ്കിൽ കേട്ടിട്ടില്ലാത്തവരായി ആരുമുണ്ടാകില്ല. എന്താണ് ശരിക്കും ഈ നെല്ലിപ്പലക ? അങ്ങനെ ഒരു പലക ഉണ്ടോ? നമ്മുടെ ന്യൂജെൻ സമൂഹത്തിന് ഒരിക്കലും അത് അറിയാൻ വഴിയില്ല…. എന്നാൽ ശരിക്കും അങ്ങനെ ഒരു പലക ഉണ്ട്… എങ്കിൽപിന്നെ അതൊന്ന് കണ്ടുകളയാം…

ക്ഷമയുടെ നെല്ലിപ്പലക കാണുക എന്ന് പറഞ്ഞാൽ ഏറ്റവും താഴതട്ട് വരെ പോവുക എന്നാണ്. ക്ഷമിച്ച് ക്ഷമിച്ച് അങ്ങേയറ്റം എത്തുമ്പോഴാണ് ഈ ചൊല്ല് കടമെടുക്കുന്നത്.
നമ്മുടെ നാട്ടിൽ ചില സ്ഥലങ്ങളിൽ കിണറുകളുടെ അടിയിൽ വെയ്‌ക്കുന്ന ഒരു പലക കൊണ്ടുള്ള വലയമാണ് നെല്ലിപ്പലക. നെല്ലിമരത്തിന്റെ തടിവെച്ചാണ് ഇവ ഉണ്ടാക്കുന്നത്. ഈ പലക അടിയിൽ വെച്ചാൽ ഒരിക്കലും വെള്ളം കേടാകില്ല എന്നാണ് വിശ്വാസം.

പ്രകൃതി ദത്തമായ രീതിയിൽ വെള്ളം ശുദ്ധീകരിക്കാനുള്ള ഒരു മാർഗ്ഗമാണിത്. വെള്ളത്തിന് ഒരു പ്രത്യേക സ്വാദും ഇതുമൂലം ലഭിക്കും. നെല്ലിമരത്തിന്റെ തടിവെച്ച് ഒരു വൃത്താകൃതിയിലാണ് ഇവ നിർമ്മിക്കുന്നത്. ഓരോ കിണറിന്റേയും ചുറ്റളവ് വെച്ച് അതിന് പാകപ്പെടുത്തിയെടുക്കുകയാണ് പതിവ്. കാലങ്ങളോളം ഒരു കേടുപാടും സംഭവിക്കാതെ ഇത് കിണറിനുള്ളിൽ ഇരിക്കും. അത്രയും നല്ല കടുപ്പവും ബലവും ഉള്ളതാണ് നെല്ലിമരത്തിന്റെ ചുവപ്പ് നിറമുള്ള തടി.

പണ്ട് കാലത്തെ വീടുകളിലെ കിണറുകളിലും അമ്പലക്കുളങ്ങളിലും ചിലപ്പോൾ ഈ നെല്ലിപ്പലക കാണും. വെള്ളം വറ്റിയാൽ മാത്രമേ ഇത് കാണാനാകു. 1500 വർഷം പഴക്കമുള്ള നെല്ലിപ്പലകകൾ വരെ കണ്ടെടുത്തിട്ടുണ്ട്. കാലം മാറിയപ്പോൾ കിണറുകളിൽ നെല്ലിപ്പലക സ്ഥാപിക്കുന്നതും കുറഞ്ഞു.

പരമ്പരാഗതമായി കൈമാറിവന്ന രീതിയിലൂടെയാണ് നെല്ലിപ്പലക നിർമ്മിക്കുന്നത്. ഏകദേശം രണ്ടാഴ്‌ച്ചയോളം വേണം നെല്ലിപ്പലക നിർമ്മിക്കാൻ. ആയിരത്തിലേറെ നെല്ലിപ്പലകകൾ നിർമ്മിച്ചൊരു കുടുംബം തൃശൂരുണ്ട്. കിണറിന്റെ ഏറ്റവും അടിയിൽ സ്ഥാപിക്കുന്നതിനാലാണ് ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നൊരു ചൊല്ലുവരാൻ കാരണം. അങ്ങേയറ്റം കണ്ടു എന്നർത്ഥം.

Tags: nellipalaka
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies