യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. യാത്ര ചെയ്യുമ്പോൾ നമ്മൾ വഴിയിൽ ധാരാളം പ്രകൃതി സുന്ദരമായ കാഴ്ച്ചകൾ കാണാറുണ്ട്. എത്രമേൽ സരസമാം ലക്ഷ്യങ്ങൾ.. അത്രമേൽ കഠിനമോ മാർഗങ്ങൾ.. മണ്ണിലാണ് സ്വർഗം.. ഈ നിമിഷമാണ് പറുദീസാ.. നിക്ക് നിക്ക് നിക്ക്…. പറയാൻ പോകുന്നത് യാത്രകളെ പറ്റിയല്ല… യാത്ര ചെയ്യുമ്പോൾ കാണുന്ന മൈൽ കുറ്റികളെ കുറിച്ചാണ്. ഇപ്പോ മൈൽക്കുറ്റിയല്ല മഞ്ഞക്കുറ്റിയാണ് കേരളത്തിലെ വില്ലൻ, അതിലേക്കൊന്നും കടക്കുന്നില്ല, ദൂരം നോക്കാനാണ് നമ്മൾ പറഞ്ഞ മൈൽ കുറ്റികൾ പൊതുവെ ഉപയോഗിക്കുന്നത്. ദൂരം നോക്കുമ്പോൾ നിറം ശ്രദ്ധിക്കാറുമില്ല. എന്നാൽ നിറവും വളരെ പ്രധാനമാണ്. നോക്കാം മൈൽ കുറ്റിയുടെ മുകളിൽ കൊടുത്തിരിക്കുന്ന നിറത്തെ കുറിച്ച്…
ഈ മൈൽ കുറ്റി കണ്ടുപിടിച്ചത് റോമക്കാരാണ്. അവരുടെ പട്ടാളക്കാർ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളമാണിത്. നടക്കുമ്പോൾ ഇടത്തേകാൽ 1000 തവണ നിലത്തു തൊടുമ്പോൾ ഒരടയാളം. കൊത്തുപണിയൊക്കെ ചെയ്ത ഒരു കോലാണ് ഇതിനുപയോഗിച്ചത്. അങ്ങിനെ പോകുന്ന ദൂരം മുഴുവൻ അടയാളം ഉണ്ടാക്കും .പിന്നെയത് ദൂരം അളക്കാനുള്ള മാർഗം ആയി ലോകം അംഗീകരിച്ചു. റോമൻ ഭാഷയിൽ മില്ലി പാസസ് എന്നാൽ ആയിരം ചുവട്. മില്ലി.. പറഞ്ഞ് പറഞ്ഞ് മൈൽ ആവുകയും ചെയ്തു. ഇന്ന് പക്ഷേ ദൂരം അളക്കാൻ കിലോമീറ്റർ ആണ് ഉപയോഗിക്കുന്നത്
പല രാജ്യങ്ങളിലും മൈൽ കുറ്റികളിൽ അവിടുത്തെ ഭരണാധികാരികളുടെ പേരൊക്കെ എഴുതി ചേർത്തിട്ടുണ്ട്. ഇന്ത്യയിൽ ദൂരം നോക്കാനാണ് പൊതുവെ ഇവ ഉപയോഗിക്കാറുള്ളത്. പല കളറുകളിലാണ് ഈ മൈൽകുറ്റികൾ കാണപ്പെടുന്നത്. ഗ്രാമ പ്രദേശത്തിൽ പ്രവേശിക്കാൻ തുടങ്ങുന്നു എന്നാണ് ഓറഞ്ച് നിറം സൂചിപ്പിക്കുന്നത്. പച്ച നിറം സ്റ്റേറ്റ് ഹൈവേയിലേക്ക് കടക്കുന്നു എന്ന് സൂചിപ്പിക്കുന്നു. മഞ്ഞ നിറം നാഷണൽ ഹൈവേയിലേക്ക് കടക്കുന്നു എന്ന് സൂചിപ്പിക്കുന്നു. കറുപ്പോ വെളുപ്പോ ആണെങ്കിൽ വലിയ സിറ്റിയിലേക്ക് പ്രവേശിക്കുന്നു എന്ന് കാണിക്കുന്നു.
ത്. ചില സ്ഥലങ്ങളുടെ പേരും മൈൽ കുറ്റിയുമായി ബന്ധപ്പെട്ടിരിക്കും. ‘ഒന്നാം കുറ്റി’, ‘രണ്ടാം കുറ്റി’ എന്നിങ്ങനെ. അതേസമയം റെയിൽവേ ട്രാക്കുകളിലും മൈൽ കുറ്റി കാണാം. അടുത്ത സ്റ്റേഷൻ, അടുത്ത പ്രധാന സ്റ്റേഷൻ, അടുത്ത സംസ്ഥാനം എന്നിവയുടെ ദൂരം ഒക്കെ അതിൽ രേഖപ്പെടുത്തിയിരിക്കും. ചില സ്ഥലത്തു എംഎസ്എൽ (mean sea level ) എന്ന് കാണും. സമുദ്ര നിരപ്പിൽ നിന്നുള്ള അവിടത്തെ ഉയരം ആണ് അതിൽ കാണുന്നത്.
Comments