12,638 വജ്രങ്ങൾ; 165 ഗ്രാം ഭാരം! ഇന്ത്യയിൽ നിന്നും ഗിന്നസിൽ കയറിപ്പറ്റിയ വജ്രമോതിരം- വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Video

12,638 വജ്രങ്ങൾ; 165 ഗ്രാം ഭാരം! ഇന്ത്യയിൽ നിന്നും ഗിന്നസിൽ കയറിപ്പറ്റിയ വജ്രമോതിരം- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 08:57 am IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും അമൂല്യമായ വസ്തുക്കളിലൊന്നാണ് ഡയമണ്ട്. ഡയമണ്ട് പതിപ്പിച്ച ഒരു മോതിരമെങ്കിലും സ്വന്തമാക്കണമെന്ന് നമ്മളിൽ പലർക്കും മോഹം ഉണ്ടായിരിക്കും. പല ഡിസൈനിലുള്ള ഡയമണ്ട് ആഭരണങ്ങൾ നാം കണ്ടിട്ടുണ്ട്. ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ ഒരു ഡയമണ്ട് ആഭരണത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. എന്നാൽ അങ്ങനെ ഒന്നുണ്ട്. പന്ത്രണ്ടായിരത്തിലധികം ഡയമണ്ടുകൾ കൊണ്ട് തീർത്ത ഒരു മോതിരം. ഇന്ത്യക്കാരനാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നതും.

ഇന്ത്യക്കാരനായ ഹർഷിത് ബൻസാൽ എന്ന ജ്വല്ലറി ഡിസൈനറാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്. ഏറ്റവും കൂടുതൽ വജ്രം ഉപയോഗിച്ച് നിർമ്മിച്ച് മോതിരമെന്ന റെക്കോർഡാണ് ഹർഷിത് സ്വന്തമാക്കിയിരിക്കുന്നത്. 12,638 വജ്രങ്ങൾ തന്നെയാണ് ഈ മോതിരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
പൂവിന്റെ ആകൃതിയിൽ നിർമ്മിച്ച ഈ മോതിരത്തിന് ദി മാരിഗോൾഡ് (ഐശ്വര്യത്തിന്റെ മോതിരം) എന്നാണ് പേരിട്ടിരിക്കുന്നത്. 165 ഗ്രാം മാത്രമാണ് ഇതിന്റെ തൂക്കം.

എട്ട് പാളികളായാണ് മോതിരം നിർമ്മിച്ചിരിക്കുന്നത്. ഈ പാളികളിലെല്ലാം നിറയെ ചെറിയ ചെറിയ വജ്രകല്ലുകൾ നിറച്ചിരിക്കുകയാണ്. ഈ അമൂല്യ സൃഷ്ടി താൻ ഒരിക്കലും വിൽക്കില്ലെന്നാണ് ഹർഷിത് പറയുന്നത്. നീണ്ടകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും ഗുജറാത്തിലെ സൂററ്റിൽ ജ്വല്ലറി ഡിസൈൻ പഠിക്കുന്ന കാലത്താണ് ഇത്തരമൊരു ആശയം മനസിൽ രൂപപ്പെട്ടതെന്നും ഹർഷിത് പറഞ്ഞു.

10,000 വജ്രക്കല്ലുകൾ ഉപയോഗിച്ച് മോതിരം നിർമ്മിക്കാനായിരുന്നു ഹർഷിത് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീടാണ് 12,000 ത്തിൽ അധികം വജ്രങ്ങൾ ഉപയോഗിച്ച് മോതിരം നിർമ്മിച്ചത്. മോതിരം വലിയ വിലനൽകി സ്വന്തമാക്കാൻ ആവശ്യക്കാർ എത്തുന്നുണ്ടെങ്കിലും തത്കാലം ഹർഷിത് ഇത് വിൽക്കുന്നില്ല. സൗകര്യപ്രദമായി ധരിയ്‌ക്കാൻ ആകുന്ന രീതിയിൽ തന്നെയാണ് മോതിരത്തിന്റെ രൂപകൽപ്പന. കാഴ്ചയിലും അതിമനോഹരം.

7,801 ഡയമണ്ടുകൾ കൊണ്ട് തീർത്ത മോതിരത്തിനായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ദി ഡിവൈൻ-7801 ബ്രഹ്മ വജ്രകമലം എന്ന് പേരിട്ടിരുന്ന മോതിരത്തിന് എട്ട് ദളങ്ങൾ വീതമുള്ള ആറു പാളികളാണ് ഉണ്ടായിരുന്നത്. ഹൈദരാബാദ് സ്വദേശി കോട്ടി ശ്രീകാന്തായിരുന്നു ഈ മോതിരം നിർമ്മിച്ചത്. 2018 ലാണ് ഇത്തരമൊരു മോതിരം നിർമ്മിക്കുന്നതിനെ കുറിച്ച് ശ്രീകാന്ത് ആലോചിക്കുന്നത്. പിന്നീട് 11 മാസം കൊണ്ടാണ് മോതിരത്തിന്റെ പണി വ്യാപാരി പൂർത്തിയാക്കിയത്.

Tags: Viral VideoGUINNES RECORDdiamond ringRING
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

-40 ഡിഗ്രി സെൽഷ്യസിൽ 8,000 മീറ്റർ ഉയരെ പറന്നുവെന്ന് അവകാശവാദം; ചൈനീസ് പാരാ ഗ്ലൈഡറുടെ വൈറൽ വീഡിയോ AI-നിർമ്മിതം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies