ലക്‌നൗ : മായാവതി രാജ്യത്തിന്റെ അടുത്ത രാഷ്‌ട്രപതി ആയേക്കാമെന്ന അഖിലേഷ് യാദവിന്റെ പരിഹാസത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി മായാവതി വീണ്ടും രംഗത്തെത്തി. സ്വന്തം സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ സാധിക്കാത്തവരാണ് മറ്റുളള നേതാക്കളുടെ സ്വപ്‌നങ്ങളെക്കുറിച്ച് പറയുന്നത് എന്ന് മായാവതി തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു നേതാവിന്റെ വിമർശനം.
വിവിധ പാർട്ടികളുമായി സഖ്യത്തിലേർപ്പെടുകയും, മുസ്ലീം വോട്ടുകളും യാദവ സമുദായത്തിന്റെ വോട്ടുകളും നേടിയെടുക്കുകയും ചെയ്തിട്ടും ഒരു മുഖ്യമന്ത്രി പോലും ആവാൻ സാധിക്കാത്തയാളാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. അയാൾക്കെങ്ങനെ മറ്റ് നേതാക്കന്മാർക്ക് പ്രധാനമന്ത്രി പദവി നേടിക്കൊടുക്കാനാകും എന്നാണ് മായാവതി ചോദിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയിട്ടും ഉത്തർപ്രദേശിൽ അഞ്ച് സീറ്റുകൾ മാത്രം നേടാനായ ഒരു പാർട്ടി തന്നെ എങ്ങനെ പ്രധാനമന്ത്രിയാക്കുമെന്നും മായാവതി ചോദിച്ചു. അതുകൊണ്ട് ഇത്തരത്തിലുള്ള ബാലിശമായ പ്രസ്താവകൾ ഒഴിവാക്കണമെന്നും അവർ തുറന്നടിച്ചു..
2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മായാവതിയുടെ ബിഎസ്പിയുമായി തന്റെ പാർട്ടി സഖ്യമുണ്ടാക്കിയത് അവർ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതുകൊണ്ടാണെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിഎസ്പി അവരുടെ വോട്ടുകളെല്ലാം ബിജെപിക്ക് കൊടുത്തുവെന്നും ഇനി ബിജെപി അതിന് പ്രതിഫലമായി മായാവതിയെ രാഷ്‌ട്രപതിയാക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും അഖിലേഷിഷ് പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മായാവതി ശക്തമായി പ്രതികരിച്ചത്. ബിഎസ്പിയും എസ്പിയും 2019ലെ പൊതുതിരഞ്ഞെടുപ്പിൽ സഖ്യത്തിൽ മത്സരിച്ചെങ്കിലും പിന്നീട് പിരിഞ്ഞു.
Comments