സ്ത്രീകളെ അധിക്ഷേപിക്കുന്ന നീചന്മാർ ; സി പി എമ്മിൻ്റെ ജനിതക വൈകല്യം; വീഡിയോ കാണാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകളെ അധിക്ഷേപിക്കുന്ന നീചന്മാർ ; സി പി എമ്മിന്റെ ജനിതക വൈകല്യം; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 09:36 pm IST
FacebookTwitterWhatsAppTelegram

കപടന്റെ സാരോപദേശം, കൊലയാളിയുടെ സ്‌നേഹവാദം, ഏകാധിപതിയുടെ ജനാധിപത്യബോധം , ഇവയിലെല്ലാം ആദ്യ ഭാഗത്ത് നിസ്സംശയം ചേർക്കാവുന്ന ഒരു പദമാണ് സിപിഎം. അത്രത്തോളം വിരോധാഭാസമുള്ള ഒരു സംഘടയാണത്. സ്വന്തം വിഴുപ്പുഭാണ്ഡത്തെ അന്യന്റെ ചുമലിൽ ചാരി അവനെയും നാറ്റിക്കുകയെന്നത് സിപിഎമ്മിന്റെ പണ്ടേക്കു പണ്ടെയുള്ള ചരിത്രമാണ്. സിപിഎം എന്നും പയറ്റുന്ന വിലകുറഞ്ഞൊരു തന്ത്രമാണ് അവിഹിതം പറഞ്ഞ് എതിരാളികളെ ആക്രമിക്കുകയെന്നത്. എതിരാളികളുടെ വീടുകളിലും കിണറുകളിലും അമേധ്യംകൊണ്ട് അഭിഷേകം ചെയ്യുന്ന പതിവിന് സമാനമാണ് ഈ നാണം കെട്ട തന്ത്രവും.

ക്ലാസ് മുറിയിൽ ഇട്ട് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററെ കുട്ടികളുടെ മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയിട്ടും അരിശം തീരാഞ്ഞ് അന്ന് അവര് പ്രചരിപ്പിച്ചത് അയാൾ ജീവിച്ചിരുന്നുവെങ്കിൽ സ്ത്രീകൾക്ക് വഴി നടക്കാൻ കഴിയില്ലെന്നായിരുന്നു. സ്വയരക്ഷയ്‌ക്കായി സ്വന്തംകുട്ടികളെ വഴിയാത്രയിൽ കൂടെക്കൂട്ടിയ മാഷെ കൊല്ലുക കുട്ടികളുടെ മുന്നിൽ വച്ച് അല്ലാതെ സാധിക്കില്ലെന്ന് മനസിലായതോടെയാണ് ഈ നരാധമൻമാർ ക്ലാസ് മുറിയിലിട്ടുതന്നെ ആ കൊടുംക്രൂരത ചെയ്തത്. അതിനുശേഷമാണ് അവിവാഹിതനായ മാസ്റ്ററുടെ മൃതദേഹത്തോട് പോലും സദാചാരത്തിന്റെ പേരിൽ ക്രൂരതകാട്ടിയത്. ഇത് സിപിഎമ്മിന്റെ ജൻമസഹജമായ സ്വഭാവമാണ്. അതെ സമയം പാർട്ടിസഖാക്കളുടെ ചുറ്റും ആ ദുർഗന്ധം എല്ലായ്‌പ്പോഴും ചുറ്റിത്തിരിയുന്നുണ്ട് എന്നത് വർത്തമാനകാല ചരിത്രം.

ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുന്നോൽ ഹരിദാസിന്റെ കൊലപാതകത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെട്ട നിജിൻദാസിന് വാടകയ്‌ക്ക് വീടുനൽകിയ സംഭവത്തിൽ അദ്ധ്യാപികയായ ഒരു സ്ത്രീയെ സൈബർ ലിഞ്ചിങ്ങിനു വിധേയമാക്കിയത്. പാർട്ടി പ്രവർത്തകർമാത്രമല്ല തലമുതിർന്ന നേതാക്കളും അശ്ലീലപരാമർശവും ദ്വയാർത്ഥ പ്രയോഗവുമായി രംഗത്ത് എത്തി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെയും ഫസൽ വധക്കേസ് പ്രതി കാരായി രാജന്റെയും പ്രതികരണം. സൈബർ ഗുണ്ടകളാകട്ടെ പരമാവധി ചെളിവാരിയെറിയുകയും ചെയ്തു. സ്വന്തം പാർട്ടി അനുഭാവിയാണെന്നതോ, വീട് വാടകയ്‌ക്ക് കൊടുത്തതാണെന്നതോ സിപിഎമ്മുകാർക്കൊരു പ്രശ്നമായിരുന്നില്ല.

രമ്യഹരിദാസിനെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ എ.വിജയരാഘവന്റെ വാക്കുകൾ കേരളം മറന്നിട്ടുണ്ടാവില്ല. മോന്തായം തന്നെ വളഞ്ഞിരിക്കുമ്പോൾ സൈബർ ഗുണ്ടകളുടെ കാര്യം പറയേണ്ടല്ലോ. കപടസദാചാരത്തിന്റെ അഴുക്കുചാലിലിട്ട് വലിച്ചിഴച്ചാണ് എതിരാളികളെ സഖാക്കൾ മാനസികമായി കൊല്ലുന്നത്. വീടുനൽകിയ കുടുംബത്തെ ആർഎസ്എസായി ചിത്രീകരിച്ചു. എന്നാൽ കുടുംബം തന്നെ ഇതിനെതിരെ രംഗത്ത് എത്തി. ഞങ്ങളുടെ അടിവേരുകൾ തന്നെ കമ്യൂണിസമാണെന്ന് കുടുംബാംഗങ്ങൾ പരസ്യമായി പറഞ്ഞു. പാർട്ടിക്കാരായാലും കണ്ണിൽ ചോരയില്ലാതെ പെരുമാറുമെന്നതിന് ഉദാഹരണമായിരുന്നു പിണറായിയിലെ ആ അദ്ധ്യാപികയുടെ അനുഭവം.

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനുപയോഗിച്ച വാഹനത്തിൽ മാഷാ അള്ളാ ബോർഡ് വച്ചതും ഫസൽവധം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ചോരപുരണ്ട തുണി ആർഎസ്എസ് കേന്ദ്രത്തിൽ കൊണ്ടിട്ടതും സൈബർലിഞ്ചിങ്ങിന്റെ പ്രാകൃതരൂപം. ടിപി ചന്ദ്രശേഖരന് എതിരെയും അവിഹിത ആരോപണം സഖാക്കൾ നടത്തിയിരുന്നു. ഭാര്യ രമയേയും ഇവർ വെറുതെ വിട്ടില്ല. കമ്യൂണിസം അങ്ങനെയാണ്. കൊല്ലുക മാത്രമല്ല മാനസികമായി ഇഞ്ചിഞ്ചായി കൊല്ലാൻ ഏതു നെറികെട്ട മാർഗവും തേടും. അങ്ങനെയുള്ള മനസ്സുളളവർക്കെ കമ്യൂണിസ്റ്റാവാൻ കഴിയൂ. അതാണ് കമ്യൂണിസത്തിന്റെ ജനിതക വൈകല്യം..

Tags: CPM
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies