ശത്രുക്കളെ കണ്ടാൽ വാലുമുറിച്ചോടുന്ന സാധാരണ പല്ലിയല്ല: സ്വന്തം കണ്ണിൽ നിന്ന് രക്തം ചീറ്റിച്ച് ശത്രുക്കളെ ഓടിക്കുന്ന ഡ്രാക്കുളപല്ലി:വീഡിയോ കാണാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശത്രുക്കളെ കണ്ടാൽ വാലുമുറിച്ചോടുന്ന സാധാരണ പല്ലിയല്ല: സ്വന്തം കണ്ണിൽ നിന്ന് രക്തം ചീറ്റിച്ച് ശത്രുക്കളെ ഓടിക്കുന്ന ഡ്രാക്കുളപല്ലി:വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 09:46 pm IST
FacebookTwitterWhatsAppTelegram

ജീവന്റെ തുടിപ്പിനേക്കാൾ മൂല്യമേറിയതായി ഈ ലോകത്ത് ഒന്നുമില്ല അല്ലേ? ജീവൻ രക്ഷിക്കാൻ ഏതറ്റം വരേയും പോകും, അത് മനുഷ്യനായലും ശരി, മറ്റു ജീവജാലങ്ങളായാലും ശരി സ്വന്തം ജീവനേയും സാമ്രാജ്യത്തെയും രക്ഷിക്കാൻ വേണ്ടി ഉഗ്ര പ്രഹരശേഷിയുള്ള ആയുധങ്ങളേന്തിയുള്ള പടയാളികളെ അണിനിരത്തന്നുന്ന രാജാക്കൻമാരേയും മറ്റും കണ്ടിട്ടില്ലേ? ഇത് മനുഷ്യരുടെ കാര്യം. നമുക്ക് ചുറ്റുമുള്ള മൃഗങ്ങൾക്കുമുണ്ട് ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ.

പല്ലും നഖവും എന്തിനേറെ പറയുന്നു സ്വന്തം ശരീരത്തെ മുള്ളുകൾ ഉയർത്തി വിറപ്പിച്ച് ശത്രുക്കളിൽ നിന്ന് രക്ഷ തേടുന്ന മുള്ളൻപന്നികളെ കണ്ടിട്ടില്ലേ? ഇത്തരത്തിൽ ശത്രുക്കളിൽ നിന്ന് രക്ഷ തേടാൻ ഒരു അടിപൊളി ടെക്‌നിക് പ്രയോഗിക്കുന്ന ഒരു ജീവിയെ ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ആളൊരു ഇത്തിരി കുഞ്ഞൻ പല്ലിയാണ്.

സ്വന്തം കണ്ണിൽ നിന്ന് ചോര തെറിപ്പിച്ച് ശത്രുക്കളെ ഓടിക്കുന്ന ഡ്രാക്കുള പല്ലി

സ്വന്തം കണ്ണിൽ നിന്ന് ചോര തെറിപ്പിച്ച് ശത്രുക്കളെ ഓടിക്കുന്ന ഡ്രാക്കുള പല്ലി

Posted by Janam TV on Thursday, April 28, 2022

നമ്മുടെ ചുറ്റു വട്ടത്ത് കാണുന്ന വാലുമുറിച്ചോടുന്ന പല്ലിയല്ല, സ്വന്തം ചോര കൊണ്ട് ശത്രുക്കളെ പേടിപ്പിക്കുന്ന ഹോർന്ഡ് ലിസാർഡിനെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്. പല്ലി വർഗത്തിൽ പെട്ടതാണെങ്കിലും ഹോർന്ഡ് ലിസാർഡിന്റെ രൂപവും ഭാവവും കണ്ടാൽ ആളൊരു തവളയാണെന്ന് തോന്നും. വടക്കേ അമേരിക്ക ജന്മദേശമായ ഇവയുടെ ശരീരവും മൂക്കുകളും എല്ലാം പരന്നതും തലയുടെ പല ഭാഗങ്ങളിൽ കുഞ്ഞു കുഞ്ഞു കൊമ്പുകളുമുണ്ട്. അത് കൊണ്ടാണ് ഇവയ്‌ക്ക് കൊമ്പുള്ള പല്ലി അതവാ ഹോർന്ഡ് ലിസാർഡ് എന്ന് പേര് വന്നത്.

പല്ലി വർഗത്തിൽപ്പെട്ടതായതു കൊണ്ട് തന്നെ ശത്രുക്കളുടെ എണ്ണവും ധാരളമായിരിക്കുമെന്ന് ഉറപ്പായിരിക്കുമല്ലോ? എന്നാൽ ശത്രുക്കളിൽ നിന്ന് രക്ഷ തേടാൻ ഇവരുടെ കൈവശം ഒരുഗ്രൻ ടെക്‌നിക്കുണ്ട്. അത് കണ്ടാൻ ആരുമൊന്ന് ഞെട്ടിപ്പോവും. എന്താണ് ഹോർന്ഡ് ലിസാൻഡിന്റെ വിദ്യ എന്നല്ലേ? ശത്രുക്കൾ ആക്രമിക്കാനൊരുങ്ങുമ്പോൾ കണ്ണിൽ നിന്ന് രക്തം ചീറ്റിയാണ് ഇവ പ്രതിരോധിക്കുന്നത്.

ഈ പല്ലികളുടെ കണ്ണിലുള്ള മസിലുകളെ ആവശ്യാനുസരണം നിയന്ത്രിയ്‌ക്കാൻ ഇവയ്‌ക്ക് സാധിക്കുന്നതിനാലാണ് ഇത്തരത്തിൽ രക്തം ചീറ്റൽ സാധ്യമാകുന്നത്. അപകടം മണത്താൽ അവയുടെ കണ്ണുകൾക്ക് ചുറ്റുമുള്ള പേശികൾ ചുരുങ്ങാൻ തുടങ്ങും. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നു. ഇത് കണ്ണിന്റെ ഭാഗത്തേക്ക് രക്തം ഒഴുകുന്നതിന് കാരണമാവും. കണ്ണിന്റെ ഭാഗത്ത് രക്തം നിറഞ്ഞാൽ അവ വീണ്ടും പേശികളെ അതിവേഗം സങ്കോചിപ്പിക്കുകയും കണ്ണിന്റെ ഭാഗത്തുള്ള രക്തം നിറഞ്ഞ നേർത്ത സൈനസ് മെംബ്രണുകൾ പൊട്ടിക്കുന്നു.

അങ്ങനെ രക്തം രക്തം വരുന്നു. രക്തം കണ്ണിലൂടെ ഒഴുകുകയല്ല. ഏകദേശം മൂന്നടി വരെ ഒരേ ദിശയിൽ ഇവ സ്വന്തം രക്തം ചീറ്റും. ഒരേ സമയം പല വണ ഈ രീതിയിൽ ഇവയ്‌ക്ക് രക്തം ചീറ്റാൻ സാധിക്കും. ഒപ്പം തന്നെ കരണം മറിയുകയും ചെയ്യും. പ്രധാനമായും പാമ്പുകളിൽ നിന്ന് രക്ഷ തേടാനാണ് ഇവ കരണം മറിച്ചിൽ പ്രയോഗിക്കുന്നത്. ഇങ്ങനെ രക്തം ചീറ്റുന്നത് കൊണ്ട് തന്നെ ഇവയ്‌ക്ക് ബ്ലഡ് ഷൂട്ടിംഗ് ഹോർന്ഡ് ലിസാർഡ് എന്ന പേരും കൂടിയുണ്ട്. വിചിത്രം തന്നെ അല്ലേ? ഇത് പോലെ സ്വന്തം ജീവൻ രക്ഷിക്കാൻ കൗതുകകരമായ ടെക്‌നിക്കുകൾ പ്രയോഗിക്കുന്ന വേറേയും ജീവികളുണ്ട് നമുക്ക് ചുറ്റും

ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies