കൊച്ചി:മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വെള്ളരിക്കാപട്ടണം എന്ന സിനിമയുടെ പേര് മാറ്റി. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിച്ച് മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വെള്ളരിപട്ടണം എന്നാണ് മാറ്റിയിരിക്കുന്നത്. ഈ ടൈറ്റിൽ തങ്ങളുടെ ചിത്രത്തിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി മനീഷ് കുറുപ്പ് എന്ന സംവിധായകൻ രംഗത്തെത്തിയിരുന്നു.
വെള്ളരിക്കാപട്ടണം എന്ന പേര് മാറ്റിയതായി സംവിധായകൻ മഹേഷ് വെട്ടിയാർ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്. ചിത്രത്തിന്റെ ട്രെയിലർ ഉടൻ റിലീസ് ചെയ്യുമെന്നും മഹേഷ് അറിയിച്ചു.
വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റിൽ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് മഞ്ജു വാര്യർ, സൗബിൻ ഷാഹിർ, സംവിധായകൻ മഹേഷ് വെട്ടിയാർ, നിർമ്മാതാവ് എൽദോ പുഴുക്കലിൽ എന്നിവർക്ക് മനീഷ് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ മൂന്ന് ദിവസത്തിനകം മാറ്റണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
Comments