തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് നാളെ കൊടിയേറ്റ്. തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റ് 10.40നും, 10.55നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. രാവിലെ 9നും 10.30 നും ഇടയിലാണ് പാറമേക്കാവ് വിഭാഗത്തിന്റെ കൊടിയേറ്റ്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. ആഘോഷങ്ങളുടെ ഭാഗമായി തലേന്ന് നടക്കുന്ന ശുദ്ധിക്രിയകൾ ഇരു ക്ഷേത്രങ്ങളിലും ഇന്ന് നടക്കും. മെയ് 10നാണ് തൃശ്ശൂർ പൂരം.
Comments