സ്ഫടികം ജോർജേട്ടന്റെ ജീവൻ രക്ഷിച്ചത് അദ്ദേഹമാണ്! അമ്മയ്ക്ക് പുറത്തല്ല നിൽക്കേണ്ടത്! സുരേഷ് ഗോപി അമ്മയിലേക്ക് വീണ്ടും വന്നതിനെക്കുറിച്ച് ടിനി ടോം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ഫടികം ജോർജേട്ടന്റെ ജീവൻ രക്ഷിച്ചത് അദ്ദേഹമാണ്! അമ്മയ്‌ക്ക് പുറത്തല്ല നിൽക്കേണ്ടത്! സുരേഷ് ഗോപി അമ്മയിലേക്ക് വീണ്ടും വന്നതിനെക്കുറിച്ച് ടിനി ടോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2022, 09:56 pm IST
FacebookTwitterWhatsAppTelegram

നീണ്ടനാളത്തെ ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി അമ്മയിലേക്ക് തിരിച്ചെത്തിയത് വാർത്തയായിരുന്നു. അമ്മ യോഗത്തിനെത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വളരെ വേഗം വൈറലായി. ഇപ്പോഴിതാ അമ്മയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവിനെ കുറിച്ച് ടിനി ടോം പറഞ്ഞത് ശ്രദ്ധനേടുകയാണ്. സുരേഷ് ഗോപി പുറത്തു നിന്നൊരു സംരക്ഷകൻ തന്നെയായിരുന്നുവെന്ന് ടിനി ടോം പറയുന്നു. സുരേഷ് ഗോപിയുമായി എങ്ങനെ അടുത്തു എന്നതിനെ കുറിച്ചാണ് ടിനി ടോം പറയുന്നത്.

‘ഞാൻ ഡിവൈൻ ശുശ്രൂഷ കേന്ദ്രത്തിൽ പോവാറുണ്ട്. ഇവിടെ ഒരു സിനിമാതാരം വാടകയ്‌ക്ക് താമസിക്കുന്നുണ്ട് എന്ന് പറഞ്ഞത് സുഹൃത്തായിരുന്നു. ജോർജേട്ടനായിരുന്നു അത്. സ്ഫടികം ജോർജ് തന്നെയാണോ ഇത് എന്നായിരുന്നു ഞാൻ ചിന്തിച്ചത്. കിഡ്നി ട്രാൻസ്പ്ലാന്റാണ് വേണ്ടത്. ഇതെവിടെയെങ്കിലും എത്തിക്കണം എന്നുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് രണ്ടുമൂന്ന് പേരെ വിളിച്ചപ്പോൾ അത് അറിയാം എന്ന് പറഞ്ഞ് കട്ട് ചെയ്യുകയായിരുന്നു.
അങ്ങനെയിരിക്കെയാണ് സുരേഷ് ഗോപിയെ കണ്ടത്. എയർപോർട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

സ്ഫടികം ജോർജിന്റെ നമ്പർ തരാൻ പറഞ്ഞു. വെറുതെ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്. പിന്നീട് കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു നടന്നത്. അങ്ങനെയാണ് ജോർജേട്ടന്റെ ജീവൻ തിരിച്ചുകിട്ടിയത്. അന്നുമുതൽ ഞാൻ അദ്ദേഹത്തിന്റെ ഫോളോവറാവുകയായിരുന്നു. പ്രതിഫലം കൃത്യമായി വാങ്ങാനും അത് ആളുകളെ സഹായിക്കാനും അദ്ദേഹം മുന്നിലുണ്ട്. ഷൂട്ടിംഗിലൂടെയും ചാനലിലൂടെയുമൊക്കെയായി കിട്ടുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കാനുള്ള മനസ് അത് വളരെ വലിയതാണ്.

സുരേഷേട്ടനൊപ്പമുള്ള ഒരു ഫോട്ടോ ഇട്ടപ്പോൾ എന്നെ സംഘിയാക്കി. നല്ലത് ചെയ്യുന്നതാണ് രാഷ്‌ട്രീയം. ഇന്ന രാഷ്‌ട്രീയ പ്രസ്ഥാനം ചെയ്യുന്നത് മാത്രം നല്ലത് എന്ന് ചിന്തിക്കുന്നയാളല്ല ഞാൻ. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കാൻ പലരും മടിയാണ്. അദ്ദേഹത്തിന്റെ മതമോ രാഷ്‌ട്രീയമോ ഒന്നും നോക്കണ്ട, അദ്ദേഹം ചെയ്യുന്ന നന്മകൾ മാത്രം നോക്കിയാൽ മതി. അദ്ദേഹത്തെപ്പോലൊരാൾ അമ്മയ്‌ക്ക് പുറത്ത് നിൽക്കുന്നത് ഒരിക്കലും ശരിയായ കാര്യമല്ല. ഒന്ന് വന്നൂടേയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കാറുണ്ടായിരുന്നു.

അദ്ദേഹത്തെ വേദനിപ്പിച്ച ഒത്തിരി സംഭവങ്ങളുണ്ട് അന്നത്തെ കമ്മിറ്റി അങ്ങനെ ചെയ്തെങ്കിൽ ഇന്നത്തെ ടീം അത് തിരുത്താനും നഷ്ടപരിഹാരം കൊടുക്കാനും തയ്യാറാണ്. കാലം കാത്തുവെച്ച കാവ്യനീതിയാണ്. ശ്വേത മേനോനും ഞാനുമൊക്കെയാണ് അദ്ദേഹത്തെ കൺവിൻസ് ചെയ്തത്. അങ്ങനെയാണ് അദ്ദേഹം അമ്മയിലേക്ക് വന്നതും ഞങ്ങൾക്കെല്ലാം ഉണർവ് തന്നതും. മമ്മൂട്ടി , മോഹൻലാൽ, സുരേഷ് ഗോപി എന്നേ പറയാറുള്ളൂ. ഇവരുടെ കുടക്കീഴിൽ നിൽക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതൊരു കുടുംബമാണ്. സിനിമയിലെ എല്ലാവരും അദ്ദേഹത്തിന്റെ വരവ് ആഗ്രഹിച്ചു. എന്താണ് സുരേഷ് ഗോപിയെന്ന് എല്ലാവരും മനസിലാക്കണം.’ ടിനി ടോം പറഞ്ഞു.

Tags: Suresh Gopitini tom
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies