മോദി പറഞ്ഞു, രാജ്യം ഏറ്റെടുത്തു; അങ്ങനെ ഖാദി നമ്പർ വണ്ണായി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി പറഞ്ഞു, രാജ്യം ഏറ്റെടുത്തു; അങ്ങനെ ഖാദി നമ്പർ വണ്ണായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2022, 03:10 pm IST
FacebookTwitterWhatsAppTelegram

സ്വദേശി സ്വാശ്രയം സ്വാഭിമാനം.. രാഷ്‌ട്രീയ സ്വയംസേവക സംഘം മുന്നോട്ടു വച്ച ആദർശവാക്യങ്ങളിൽ ഒന്ന്. ഇതിന്റെ ചുവടു പിടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിർഭർ ഭാരതമെന്ന പ്രഖ്യാപനം നടത്തിയത്. വിവിധ മേഖലകളിൽ വിജയകരമായി പദ്ധതികൾ നടപ്പിലാക്കാൻ പ്രേരണയായതും ഇതേ ആദർശം തന്നെയാണ്. ഒരു കാലത്ത് ആരാലും പരിഗണിക്കപ്പെടാതെ കിടന്നിരുന്ന ഖാദി ഇന്ത്യയെ ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ ടേണോവറുള്ള എഫ്.എം.സി.ജി കമ്പനിയാക്കി മാറ്റിയതും ഇതേ ആദർശവും അതിന്റെ കൃത്യമായ പ്രയോഗവുമാണ്. ഗാന്ധിജിയെ അനുകരിക്കാൻ ഖദർ ഉടുത്ത് നടന്നവരല്ല മറിച്ച് ഗാന്ധിജിയുടെ ആദർശം ജീവിതത്തിൽ നടപ്പിൽ വരുത്തിയവരാണ് ഖാദിയെ ഒന്നാമതെത്തിച്ചത്.

ഖാദി ഉൽപ്പന്നങ്ങളുടെ വിൽപനയിലും വരുമാനത്തിലും വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷമായ 2021-22ൽ 1.15 ലക്ഷം കോടി രൂപയുടെ റെക്കോഡ് ടേൺ ഓവറാണ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ സ്വന്തമാക്കിയത്.

2020-21 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 20.54 ശതമാനത്തിലധികം വർദ്ധനവാണ് ഖാദി ഇൻഡസ്ട്രീസിൽ ഉണ്ടായിരിക്കുന്നത്. 95,000 കോടിയായിരുന്നു 2020-21 സാമ്പത്തിക വർഷത്തിലെ ടേൺ ഓവർ. എന്നാൽ ഇക്കുറി ഇത് 1,15,000 കോടി ആയി ഉയർന്നു. ഖാദി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന ഫലം കണ്ടുവെന്നാണ് ഇതിൽ നിന്നും തിരിച്ചറിയുന്നത്.

ഈ നേട്ടത്തോടെയാണ് ഒരു ലക്ഷം കോടി രൂപ ടേൺ ഓവറിലെത്തിയ ഏക എഫ്എംസിജി കമ്പനി കൂടിയായി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ മാറിയത്. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ 2014 -15 സാമ്പത്തിക വർഷം മുതൽ ഖാദിയുടെ ഉൽപ്പാദനവും കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2014-15 മുതൽ 2022 സാമ്പത്തിക വർഷം വരെ 172 ശതമാനമാണ് ഖാദിയുടെ ഉൽപ്പാദനം വർദ്ധിച്ചത്. ഈ കാലയളവിലെ മൊത്തം ഖാദി വിൽപ്പനയിൽ 245 ശതമാനത്തിന്റെ വർദ്ധനവും രേഖപ്പെടുത്തുന്നു.

ഖാദി സെക്ടറിൽ 43 ശതമാനം വളർച്ചയും വില്ലേജ് ഇൻഡസ്ട്രീസ് സെക്ടറിൽ 20 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്. 5,052 കോടി രൂപയാണ് ഖാദി സെക്ടറിലെ ടേൺ ഓവർ. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 3,528 കോടി രൂപയായിരുന്നു. വില്ലേജ് ഇൻഡസ്ട്രീസ് സെക്ടറിൽ 1,10,364 കോടി രൂപയാണ് ടേൺ ഓവർ. 2021 സാമ്പത്തിക വർഷം ഇത് 92,214 കോടിയായിരുന്നു.

സ്വദേശിയിലേക്ക് മടങ്ങാനുളള പ്രധാനമന്ത്രിയുടെ ആഹ്വാനം ഈ നേട്ടത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചെയർമാൻ വിനയ് കുമാർ സക്‌സേന പറയുന്നു. സ്വദേശി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തരാകണമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ഖാദിയുടെ ചരിത്രത്തിൽ അത്ഭുതമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഉൽപ്പന്നങ്ങളിലെ വൈവിധ്യവൽക്കരണവും തൊഴിലിടങ്ങളിൽ പുതിയ ശാസ്ത്രീയ രീതികൾ അവലംബിച്ചതുമാണ് രാജ്യത്തെ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ് കമ്പനികളിൽ ഖാദിയെ മുൻപിലെത്തിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ..

Tags: Narendra Modi
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies