പാലക്കാട്: പാലക്കാട് കൊപ്പത്ത് പോക്സോ കേസിൽ പ്രതിക്ക് 64 വർഷം തടവ് ശിക്ഷ വിധിച്ചു. 10 വയസുള്ള ആൺകുട്ടിയെ വാടക ക്വാർട്ടേഴ്സിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിലെ പ്രതിയായ ഇബ്രാഹിമിനാണ് ശിക്ഷ ലഭിച്ചത്. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. 64 വർഷം കഠിനതടവിന് പുറമെ പ്രതി 2 ലക്ഷം രൂപ പിഴയും ഒടുക്കണം. പട്ടാമ്പി എഫ്ടിഎസ്സി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്
Comments